ബിറ്റ്കോയിൻ: അക്കാദമിയുമായി ട്വിറ്റർ സഹസ്ഥാപകൻ

സൗജന്യ ക്ലാസുകളാണ് ബിറ്റ്കോയിൻ അക്കാദമിയുടെ പ്രത്യേകത

ബിറ്റ്കോയിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. ട്വിറ്ററിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോർസി ബിറ്റ്കോയിൻ അക്കാദമി ആരംഭിക്കാൻ ഒരുങ്ങുകയാണ്. അമേരിക്കൻ റാപ്പർ ജെയ്-സിയുമായി ചേർന്നാണ് ഡോർസി പുതിയ പ്രഖ്യാപനം നടത്തിയത്. ജൂൺ 22 മുതൽ വെബ്സൈറ്റ് വഴി ക്ലാസുകൾ ആരംഭിക്കും.

ബിറ്റ്കോയിന് പ്രാധാന്യം നൽകിക്കൊണ്ട് സാമ്പത്തിക, വിദ്യാഭ്യാസ ശാക്തീകരണം ഉറപ്പുവരുത്തുകയാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം. സൗജന്യ ക്ലാസുകളാണ് ബിറ്റ്കോയിൻ അക്കാദമിയുടെ പ്രത്യേകത. ആദ്യ ഘട്ടത്തിൽ ബ്രൂക്ലിനിലെ പബ്ലിക് ഹൗസ് പ്രോജക്ടായ മേഴ്സി ഹൗസുകളിൽ താമസിക്കുന്നവർക്കാണ് ക്ലാസുകൾ ലഭിക്കുക. പിന്നീട്, ബിറ്റ്കോയിൻ അക്കാദമിയുടെ പ്രവർത്തനങ്ങൾ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.

Also Read: ‘മദ്യവും ബിയറും ഏത് അളവിലും വിൽക്കാം’: അനുമതി പിൻവലിച്ച് സർക്കാർ

Share
Leave a Comment