KeralaLatest NewsNews

‘മദ്യവും ബിയറും ഏത് അളവിലും വിൽക്കാം’: അനുമതി പിൻവലിച്ച് സർക്കാർ

കേരളത്തിൽ 180 മില്ലി ലീറ്ററിൽ താഴെയുള്ള അളവിൽ മദ്യം വിൽക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്.

തിരുവനന്തപുരം: മദ്യവും ബിയറും ഏത് അളവിലും വിൽക്കാമെന്ന വിവാദ അനുമതി പിൻവലിച്ച് സർക്കാർ. 180 മില്ലി ലീറ്റർ മുതൽ 3 ലീറ്റർ വരെയുള്ള പായ്ക്ക് സൈസിൽ മാത്രമേ കേരളത്തിൽ മദ്യം വിൽക്കാൻ അനുമതിയുള്ളു. എന്നാൽ, ഇതിന് വിരുദ്ധമായി ഏതളവിലും വിപണിയിലെത്തിക്കാമെന്ന അനുമതി വന്നിരുന്നു.

ഇതനുസരിച്ച് ബിവറേജസ് കോർപറേഷൻ എം.ഡി മദ്യവിതരണക്കാർക്കു കത്തുമയച്ചിരുന്നു. തുടർന്ന്, മദ്യനയം പ്രഖ്യാപിച്ചശേഷം വിരുദ്ധമായി ഇറക്കിയ ഉത്തരവ് സർക്കാരിനെ ഞെട്ടിച്ചതോടെയാണ് മന്ത്രിയുടെ ഓഫിസ് ഇടപെട്ടു ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകിയത്.

Read Also: ബിഹാറില്‍ മതം മാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യമില്ല: മുഖ്യമന്ത്രി

കേരളത്തിൽ 180 മില്ലി ലീറ്ററിൽ താഴെയുള്ള അളവിൽ മദ്യം വിൽക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഈ സാമ്പത്തിക വർഷത്തെ മദ്യ നയത്തിൽ മാറ്റം വരുത്തിയിട്ടില്ലാത്തതിനാൽ അധികപായ്ക്ക് സൈസിൽ മദ്യം വിൽക്കുന്നതിനു നൽകിയ അനുമതി റദ്ദാക്കുകയാണെന്നു നികുതി വകുപ്പ് ബെവ്കോയ്ക്കു കത്തിലൂടെ അറിയിച്ചു. നിലവിൽ കുപ്പിയിലും കാനിലുമാണ് സംസ്ഥാനത്ത് ബിയർ വിൽപ്പന.

shortlink

Related Articles

Post Your Comments

Related Articles


Back to top button