Latest NewsNewsIndiaBusiness

വിദേശനാണ്യ വിനിമയം: ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ഷവോമി

ഷവോമിയുടെ ഇന്ത്യയിലെ 5,551 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു

വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടില്ലെന്ന് ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഷവോമി. സാങ്കേതിക വിദ്യാ റോയൽറ്റി വകയിൽ ഇന്ത്യക്ക് പുറത്തുള്ള 3 കമ്പനികൾക്ക് വൻതുക കൈമാറിയ നടപടിയിലാണ് ഷവോമി ഈ കാര്യം പറഞ്ഞത്. കർണാടക ഹൈക്കോടതിയിലാണ് കേസിന്റെ വാദം നടക്കുന്നത്.

സാങ്കേതിക വിദ്യ കടമെടുത്ത വകയിൽ 75% തുകയും യുഎസ് കമ്പനിയായ ക്വാൽകോമിന് പ്രതിഫലമായി നൽകാനാണ് ചൈനയിലെ സഹോദര സ്ഥാപനങ്ങൾക്ക് കൈമാറിയതെന്നാണ് ഷവോമിയുടെ വാദം.

Also Read: വായ്പ പലിശ ഉയർത്തി ഈ ബാങ്കുകൾ

ഷവോമിയുടെ ഇന്ത്യയിലെ 5,551 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിനാലാണ് അക്കൗണ്ടുകൾ കണ്ടുകെട്ടിയത്. ഇതുമായി ബന്ധപ്പെട്ട കേസാണ് കർണാടക ഹൈക്കോടതി പരിഗണിച്ചത്. കൂടാതെ, ദൈനംദിന പ്രവർത്തനങ്ങൾക്കു വേണ്ട തുക അക്കൗണ്ടുകളിൽ നിന്ന് ഓവർ ഡ്രാഫ്റ്റായി പിൻവലിക്കാൻ കോടതി നേരത്തെ ഷവോമിയെ അനുവദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button