KeralaLatest NewsArticleNewsWriters' Corner

രാഷ്ട്രീയ അടിമത്തം കാരണം ഷണ്ഡീകരിക്കപ്പെട്ട ഇടതു സാംസ്കാരിക ടീമുകൾക്ക് ഗർഭപാത്രത്തിൻ്റെ വില എങ്ങനെ മനസ്സിലാവാൻ?: അഞ്‍ജു

'മുഖ്യമന്ത്രിക്കെതിരെയും ഭാര്യ കമല, മകൾ വീണ എന്നിവർക്കെതിരെയും നടത്തിയ ഗുരുതരാരോപണങ്ങളെ തള്ളി മാറ്റി ഒരു ഗർഭപാത്രത്തിൻ്റെ പിന്നാലെ പോകുന്ന ഗതികേടിൻ്റെ പേരാകുന്നു പ്രബുദ്ധത'

അഞ്‍ജു പാർവതി പ്രഭീഷ്

ഇന്നലെ വൈകിട്ട് മുതൽ സൈബർ കവലകളിലെങ്ങും അന്തങ്ങളുടെയും അന്തിണികളുടെയും ഞെട്ടൽ ബാനറുകളാണ്. കൺമുന്നിലെ വലിയ ബിരിയാണി ചെമ്പ് പാത്രം കാണാത്തവർ ഒക്കെ കാണാമറയത്തുള്ള ‘ഗർഭപാത്രത്തെ’ കണ്ട് നടുങ്ങുന്നു; ഞെട്ടുന്നു. ഞെട്ടലിനൊപ്പം തന്നെ നല്ല എരിവും പുളിയുമുള്ള 916 മസാലക്കൂട്ടുകളിൽ ഒരു സ്ത്രീ ശരീരത്തെ പൊതിഞ്ഞെടുത്ത് വേവിച്ചെടുക്കുന്നുമുണ്ട്. ആവിയിൽ വെന്തെടുത്ത സ്ത്രീവിരുദ്ധത ചൂടോടെ ഭക്ഷിക്കുകയാണ് ഇടതിടങ്ങളിലെ പൊളിറ്റിക്കൽ കറക്ട്നെസ്സുകാർ.

സിപിഎം എന്ന politically intellect but action wise complete fake ആയ പാർട്ടി പ്രതിരോധത്തിൽ ആവുമ്പോഴൊക്കെ ഇവിടുത്തെ സാംസ്കാരിക നായകരും സോ കോൾഡ് ഫെമിനിസ്റ്റുകളും തൽക്കാലത്തേക്ക് പൊളിറ്റിക്കൽ കറക്ടനെസ്സും സ്ത്രീ വിരുദ്ധതയും ബോഡി ഷെയിമിങ്ങും മൊത്തത്തിലങ്ങ് പൊതിഞ്ഞെടുത്ത് AKG സെൻ്ററിലെ കിണറ്റിലെടുത്തെറിയാറുണ്ട്. സ്വപ്നയിൽ നിന്നും വന്നത് കൊണ്ട് മാത്രം എത്ര പെട്ടെന്നാണ് സറഗേഷൻ എന്ന വാക്ക് പോലും ഇത്രമേൽ അശ്ലീലമായി മാറിയത് അല്ലേ? അവർ പറഞ്ഞത് അവരുടെ ഗർഭപാത്രത്തെ കുറിച്ചാണ്; അവരുടെ തികച്ചും പേഴ്സണലായ ഒരു തീരുമാനത്തെ കുറിച്ചുമാണ്. അതിനെ ഇത്രമേൽ വിവാദമാക്കി ആഘോഷിക്കുന്നവരുടെ ലക്ഷ്യം ഒന്നു മാത്രമാണ് – ഈ ഗർഭപാത്രത്തിൻ്റെ മറവിൽ ചെമ്പ് പാത്രത്തിലെ യഥാർത്ഥ ഒളിച്ചു കടത്തൽ മൂടി വയ്ക്കപ്പെടണം. ഹിപ്പോക്രാസിയിൽ ബിരുദമെടുത്തവരാണ് കേരളത്തിലെ സാംസ്കാരിക നായകരും സ്ത്രീപക്ഷവാദികളുമെങ്കിൽ ഇവരുടെ ഇരട്ടത്താപ്പ് എന്താണെന്ന വിഷയത്തിൽ ഡോക്ടറേറ്റ് എടുത്തതാണ് സ്വപ്ന സുരേഷ് എന്ന് ഇവർ മറന്നുപോയി.

Also Read:അംഗത്വപട്ടിക തയ്യാറാക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ, അർഹതയില്ലാത്തവർ തലപ്പത്ത്: ചെറിയാന്‍ ഫിലിപ്പ്

കേരളത്തിലെ ഇടത് കുഴലൂത്ത് മാധ്യമങ്ങൾക്കും ബുദ്ധിജീവികൾക്കും മുഖ്യമന്ത്രി കട്ടാലും കടത്തിയാലും ഒന്നുമില്ല; പക്ഷേ സ്വപ്നയുടെ ഗർഭപാത്രവും സറഗേഷനുമൊക്കെ വിഷയമാണ്. ഒരു കാലത്ത് കേരള മുഖ്യമന്ത്രിയുടെ സർവ്വ അഡ്മിനിസ്ട്രേഷനുകളുടെയും പങ്കാളി ആയിരുന്ന ഒരു സ്‌ത്രീ മുഖ്യമന്ത്രിക്കെതിരെയും ഭാര്യ കമല, മകൾ വീണ എന്നിവർക്കെതിരെയും നടത്തിയ ഗുരുതരാരോപണങ്ങളെ തള്ളി മാറ്റി ഒരു ഗർഭപാത്രത്തിൻ്റെ പിന്നാലെ പോകുന്ന ഗതികേടിൻ്റെ പേരാകുന്നു പ്രബുദ്ധത.

സാൻഡ് വിച്ച് എന്ന ഒരൊറ്റ വാക്കിൽ പിടിച്ച് റേപ്പ് ജോക്കും ബഹിഷ്കരണവുമായി നടന്ന ടീമുകളൊക്കെ ഗർഭപാത്രത്തിൻ്റെ പിന്നാലെയുണ്ട്. ഓ യാ എന്ന സ്റ്റിക്കറിൽ സ്ത്രീവിരുദ്ധത കണ്ട മാധ്യമ നാറികൾ ഇന്ന് ഒരു സ്ത്രീയുടെ ഗർഭപാത്രം തലക്കെട്ടാക്കി ആഘോഷിക്കുന്നു. വട്ടപ്പൊട്ട് എന്ന് കേട്ടയുടനെ സ്ത്രീവിരുദ്ധത ആരോപിച്ച്‌ വലിയ പൊട്ട് ചലഞ്ച് നടത്തിയ ടീമുകൾ മറ്റൊരു ചലഞ്ചിൻ്റെ പിറകെയാണ്.

ഗർഭപാത്രത്തോടെ മറ്റ് ആരോപണങ്ങൾ റദ്ദ് ചെയ്യിക്കാനാവും എന്ന AKG സെൻ്റർ നിർദ്ദേശത്തെ അണുവിട തെറ്റിക്കാതെ പാലിക്കുന്നുണ്ട്‌ സഖാവിൻ്റെ ബിലീവേഴ്സ്. ഇടതു സൈബറിടങ്ങളിലെ ആ അശ്ലീലച്ചിരികളിലുണ്ട് കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിൻ്റെ പാതാളഗമനം. രാഷ്ട്രീയ അടിമത്തം കാരണം ഷണ്ഡീകരിക്കപ്പെട്ട, വരിയുടക്കപ്പെട്ട ഇടതു സാംസ്കാരിക – ബൗദ്ധിക – സ്ത്രീപക്ഷ ടീമുകൾക്ക് ഗർഭപാത്രത്തിൻ്റെ വില എങ്ങനെ മനസ്സിലാവാൻ?

shortlink

Related Articles

Post Your Comments


Back to top button