Latest NewsIndiaNewsEntertainmentKollywood

പരസ്യം വഞ്ചനാപരവും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും: അല്ലു അര്‍ജുന് എതിരെ പരാതി

ഫുഡ് ഡെലിവറി ആപ്പിന്റെ പരസ്യത്തിന്റെ പേരിലും അല്ലു അര്‍ജുനു നേരെ വിമർശനം ഉയർന്നിരുന്നു

തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന് എതിരെ പരാതി. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യത്തില്‍ അഭിനയിച്ചതിനാണ് സാമൂഹിക പ്രവര്‍ത്തകനായ കോത ഉപേന്ദര്‍ റെഡ്ഡി അല്ലു അർജുനെതിരെ പരാതി നൽകിയത്.

വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ശ്രീ ചൈതന്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയും പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് അല്ലു അര്‍ജുനെതിരെയുമാണ് കോത ഉപേന്ദര്‍ റെഡ്ഡി ഹൈദരാബാദിലെ അംബര്‍പേട്ട് പൊലീസില്‍ പരാതി നല്‍കിയത്.

read also: ബിജെപി ഓഫീസിന് തീയിട്ടു: രണ്ട് ജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് നിരോധനം

നേരത്തെ, ഒരു ഫുഡ് ഡെലിവറി ആപ്പിന്റെ പരസ്യത്തിന്റെ പേരിലും അല്ലു അര്‍ജുനു നേരെ വിമർശനം ഉയർന്നിരുന്നു. സര്‍ക്കാര്‍ ട്രാന്‍സിറ്റ് സേവനങ്ങളെ അവഹേളിച്ചുകൊണ്ട് ഒരു ബൈക്ക് ആപ്പ് പ്രമോട്ട് ചെയ്തതിനാണ് താരം നടപടി നേരിടേണ്ടി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button