KeralaLatest NewsNews

കെ.ജി.എം.ഒ.എ കോഴിക്കോട് ജില്ലയിൽ സമരം പുനഃരാരംഭിക്കുന്നു

 

 

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിൻ്റെ സസ്പെൻഷൻ പിൻവലിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ കോഴിക്കോട് ജില്ലയിൽ സമരം പുനഃരാരംഭിക്കുന്നു. ചൊവ്വാഴ്ച ജില്ലയിലെ എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സ് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും.

സസ്പെൻഷൻ ഉത്തരവ് പുനഃപരിശോധിക്കാൻ ആരോഗ്യ മന്ത്രി ചുമതലപ്പെടുത്തിയ ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകി മൂന്നു ദിവസമായിട്ടും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു.

ഒ.പി ബഹിഷ്കരണം ഉൾപ്പടെയുള്ള സമരത്തിലേക്ക് ഡോക്ടേഴ്സ് നീങ്ങിയതോടെയാണ് ആരോഗ്യ മന്ത്രി കെ.ജി.എം.ഒ.എ നേതാക്കളുമായി ചർച്ച നടത്തി സസ്പെൻഷൻ പുനഃപരിശോധിക്കാൻ നിർദ്ദേശം നൽകിയത്. ഇതോടെ, ഡോക്ടേഴ്സ് താൽക്കാലികമായി സമരം നിർത്തി.  ആരോഗ്യ വകുപ്പ് ഡയറക്ടർ കുതിരവട്ടത്തെത്തി അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button