Latest NewsKeralaNews

ഇന്നത്തെ ശബ്ദ രേഖ നാടകം, അണിയറയിലുള്ളവരെ ഉടന്‍ കണ്ടെത്തും: കോടിയേരി ബാലകൃഷ്ണന്‍

 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് നടക്കുന്ന സംഘടിത ആക്രമണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Read Also:ഇ-സ്‌കൂട്ടറുകളിൽ ഗ്യാസ് സിലിണ്ടറുകളോ സാധനങ്ങളോ കൊണ്ടുപോകുന്നത് നിയമവിരുദ്ധം: മുന്നറിയിപ്പുമായി അബുദാബി പോലീസ്

ഈ പ്രചാരവേലയ്ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചന നടത്തിയത് ആരാണ് എന്ന് സര്‍ക്കാര്‍ കണ്ടെത്തണം. ഇതിനായി ഫലപ്രദമായ അന്വേഷണ സംവിധാനത്തിന് സര്‍ക്കാര്‍ രൂപം നല്‍കണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

‘സ്വര്‍ണക്കള്ളക്കടത്ത് അന്വേഷണത്തിന്റെ തുടക്കത്തില്‍ ബിജെപിയുമായി ബന്ധമുള്ളവരില്‍ എത്തുമെന്ന് കണ്ടപ്പോള്‍ അന്വേഷണത്തിന്റെ ഗതി മാറി. അന്വേഷണ ഉദ്യോഗസ്ഥരെ തന്നെ മാറ്റി. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കുറെ വോട്ട് കിട്ടുമെന്നാണ് കരുതിയത്. ഉള്ള സീറ്റ് തന്നെ നഷ്ടമായി.വോട്ടിങ് ശതമാനവും കുറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടി എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ലക്ഷ്യം കാണാതെ വന്നതോടെ, സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കരുത് എന്ന നിലയിലേക്ക് മാറി. രാഷ്ട്രീയമായ അസ്ഥിരത സൃഷ്ടിക്കാനും കലാപങ്ങള്‍ സൃഷ്ടിക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്/, കോടിയേരി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button