CricketLatest NewsNewsSports

ടി20 ലോകകപ്പ്: ഇന്ത്യയുടെ ഫിനിഷറെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിംഗ്

സിഡ്നി: ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫിനിഷറെ തെരഞ്ഞെടുത്ത് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ദിനേശ് കാര്‍ത്തിക്കാണ് ലോകകപ്പില്‍ ഇന്ത്യയുടെ ഫിനിഷറാവേണ്ടതെന്ന് പോണ്ടിംഗ് പറഞ്ഞു. ലോകകപ്പ് ടീമില്‍ കാര്‍ത്തിക്ക് ഇല്ലെങ്കില്‍ അതായിരിക്കും വലിയ അത്ഭുതമെന്നും പോണ്ടിംഗ് കൂട്ടിച്ചേർത്തു.

‘എന്‍റെ ടീമില്‍ അവനുണ്ടാവും, അഞ്ചാമതോ ആറാമതോ ബാറ്റിംഗിനിറങ്ങാന്‍. കാരണം, ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ അവന്‍ കളി ഫിനിഷ് ചെയ്ത രീതി വേറെ ലെവലായിരുന്നു. ഐപിഎല്ലില്‍ ബാറ്റിംഗ് നിരയിലെ ആദ്യ മൂന്നോ നാലോ പേരെ വേഗം പുറത്താക്കിയാല്‍ എതിരാളികള്‍ക്ക് ആധിപത്യം ഉറപ്പിക്കാന്‍ എളുപ്പമാണ്’.

‘എന്നാല്‍, ആര്‍സിബിക്കായി കാര്‍ത്തിക് ഇത്തവണ പുറത്തെടുത്ത പ്രകടനം എതിരാളികള്‍ക്ക് മേല്‍ അവര്‍ക്ക് പലപ്പോഴും മേല്‍ക്കൈ നല്‍കി. മറ്റേതൊരു ആര്‍സിബി താരത്തേക്കാളും വലിയ സ്വാധീനമാണ് കാര്‍ത്തിക്കിന്‍റെ സാന്നിധ്യം ടീമിന് നല്‍കിയത്’.

Read Also:- മുഖം സുന്ദരമാക്കാൻ ചെറുനാരങ്ങ!

‘സീസണില്‍ കോഹ്ലിയും, മാക്സ്‌വെല്ലും ഡൂപ്ലെസിയുമെല്ലാം പല ഘട്ടങ്ങളില്‍ മികവ് കാട്ടിയെങ്കിലും സ്ഥിരതയോടെ മികവ് കാട്ടിയത് കാര്‍ത്തിക്കായിരുന്നു. അതുകൊണ്ടുതന്നെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവനെ ഉള്‍പ്പെടുത്താതിരുന്നാല്‍ അതാവും വലിയ അത്ഭുതം’ പോണ്ടിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button