Latest NewsNewsIndia

രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയം: ദേവേന്ദ്ര ഫഡ്‌നവിസിന് പ്രശംസയുമായി ശരദ് പവാർ

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിൽ ദേവേന്ദ്ര ഫഡ്നവിസിനെ പ്രശംസിച്ച് എൻസിപി നേതാവ് ശരത് പവാർ. മഹാരാഷ്ട്ര രാജ്യസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച വിജയം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ശരത് പവാർ വ്യക്തമാക്കി. മൂന്ന് സീറ്റുകളും ബിജെപിക്ക് നേടാൻ സാധിച്ചത് സ്വതന്ത്രരുടെ വോട്ടുകൾ കൂടി ലഭിച്ചത് കൊണ്ടാണെന്നും ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഇടപെടലുകളാണ് സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാൻ ബിജെപിയെ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘എന്നെ കൊന്നോളൂ, ഒപ്പമുള്ളവരെ വെറുതെ വിടണം’ പൊട്ടിക്കരഞ്ഞ് ബോധരഹിതയായി കുഴഞ്ഞു വീണ് സ്വപ്ന

കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, മുൻ സംസ്ഥാന മന്ത്രി അനിൽ ബോന്ദെ, ധനഞ്ജയ് മഹാദിക് എന്നിവരാണ് വിജയിച്ച മഹാരാഷ്ട്രയിൽ ബിജെപി സ്ഥാനാർത്ഥികൾ. രാജ്യസഭയിലേക്ക് മൂന്ന് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് അറിയിച്ചു. ആറാം സീറ്റിലേക്ക് അതിശക്തമായ മത്സരമാണ് നടന്നത്. ശിവസേനയുടെ സഞ്ജയ് പവാറിനെ പരാജയപ്പെടുത്തിയാണ് ബിജെപി സ്ഥാനാർത്ഥി ധനഞ്ജയ് മഹാദിക് വിജയിച്ചത്.

Read Also: മെട്രോയിൽ യാത്ര ചെയ്യാനെത്തി, കറുത്ത വേഷം ധരിച്ചതിന് ട്രാൻസ്ജെൻഡേഴ്സ് കസ്റ്റഡിയിൽ: വന്‍ രോഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button