Latest NewsKeralaNews

മധു ആൾക്കൂട്ടമർദ്ദനത്തിരയായി കൊല്ലപ്പെട്ട കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി കുടുംബം

മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ സർക്കാർ നിയമിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി കുടുംബം.

പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം വിചാരണ കോടതിയിൽ പരാതി നൽകി. എന്നാൽ, സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റാൻ കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, വിസ്താരം തുടരാൻ ഉത്തരവിട്ടു.

പ്രോസിക്യൂട്ടറെ മാറ്റുന്ന കാര്യത്തിൽ തീരുമാനമാവുന്നതു വരെ സാക്ഷി വിസ്താരം നിർത്തി വക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം വീണ്ടും അപേക്ഷ നൽകി. ഇതോടെ, വെള്ളിയാഴ്ചയിലെ വിസ്താരം നിർത്തി വച്ച കോടതി, പ്രോസിക്യൂട്ടറെ മാറ്റുന്നതിൽ 14-നകം തീരുമാനമുണ്ടാവണമെന്ന് നിർദ്ദേശിച്ചു. അതു കഴിഞ്ഞും സാക്ഷിവിസ്താരം നിർത്തി വക്കണമെങ്കിൽ, ഹൈക്കോടതിയെ സമീപിക്കണമെന്നും അല്ലാത്തപക്ഷം 14-ന് വിസ്താരം തുടരുമെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button