Latest NewsNewsIndia

‘ പ്രവാചകന്‍ ഇപ്പോള്‍ ജീവനോടെയുണ്ടായിരുന്നെങ്കില്‍…’: വിവാദ പരാമർശവുമായി തസ്ലീമ നസ്‌റിൻ

വെള്ളിയാഴ്ച തലസ്ഥാന നഗരമായ ധാക്കയില്‍ നൂപൂര്‍ ശര്‍മ്മയ്‌ക്കെതിരെ പ്രതിഷേധ റാലി നടന്നിരുന്നു.

ന്യൂഡൽഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്ത് പ്രതിഷേധങ്ങൾ ഉയരുമ്പോൾ വീണ്ടും വിവാദങ്ങൾക്ക് വഴിയൊരുക്കി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്‌റിന്റെ പരാമർശം. പ്രവാചകന്‍ നബി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ തന്റെ പേരില്‍ നടക്കുന്ന സംഭവങ്ങള്‍ കണ്ട് ഞെട്ടിപ്പോയേനെ എന്നാണ് തസ്ലിമ നസ്‌റിൻ ട്വീറ്റ് ചെയ്തത്.

ട്വീറ്റിന്റെ പൂർണരൂപം: ‘ഇനി പ്രവാചകന്‍ മുഹമ്മദ് നബി ജീവിച്ചിരുന്നെങ്കില്‍ ലോകമെമ്പാടുമുള്ള മുസ്ലിം വര്‍ഗീയവാദികളുടെ ഭ്രാന്ത് കണ്ട് ഞെട്ടിപ്പോയെനെ’- തസ്ലിമ നസ്രിന്‍ ട്വീറ്റ് ചെയ്തു. എന്നാൽ, ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനകം നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.

Read Also: കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണ്: വിവാദങ്ങൾക്ക് വഴിയൊരുക്കി അതിരൂപതയുടെ മുഖപത്രം

മുന്‍ ബി.ജെ.പി വക്താവ് നൂപൂര്‍ ശര്‍മ്മയുടെ പരാമര്‍ശം വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. പ്രവാചക നിന്ദ ആരോപിച്ച് ബംഗ്ലാദേശിലും വലിയ പ്രതിഷേധമാണ് നടക്കുന്നത്. വെള്ളിയാഴ്ച തലസ്ഥാന നഗരമായ ധാക്കയില്‍ നൂപൂര്‍ ശര്‍മ്മയ്‌ക്കെതിരെ പ്രതിഷേധ റാലി നടന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button