CricketLatest NewsNewsSports

ടിം ഡേവിഡിനെ വൈകാതെ ഓസ്‌ട്രേലിയൻ ജേഴ്സിയിൽ കാണാം: ആരോൺ ഫിഞ്ച്

സിഡ്നി: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയൻ ടീമിൽ ടിം ഡേവിഡിനെയും ഉൾപ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ഈ ഐപിഎൽ സീസണിലൂടെ ഏറെ ആരാധകരെ ഉണ്ടാക്കിയ താരമാണ് സിംഗപ്പൂർ താരവും പവർ ഹിറ്ററുമായ ടിം ഡേവിഡ്. സിങ്കപ്പൂരിന് വേണ്ടി അന്താരാഷ്ട്ര മത്സരം കളിച്ചിട്ടുള്ള ഡേവിഡ് ഓസ്‌ട്രേലിയന്‍ വേരുകളുള്ള താരമാണ്. പക്ഷെ ഓസ്‌ട്രേലിയൻ ജേഴ്സിയിൽ ഇതുവരെ മത്സരങ്ങൾ കളിച്ചിട്ടില്ല.

ടിം ഡേവിഡിനെ ടീമിൽ ഉൾപ്പെടുത്താൻ ആഗ്രഹമുണ്ടെന്ന് നേരത്തെ, ആരോൺ ഫിഞ്ച് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, ഓസ്‌ട്രേലിയൻ ബോർഡ് താരത്തെ സമീപിച്ചതായിട്ടും വാർത്തകൾ വരുന്നുണ്ട്. സീസൺ തുടക്കത്തിൽ നിറം മങ്ങിയ താരത്തിന് പിന്നെ മുംബൈ അവസരം നൽകിയില്ല.

Read Also:- പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിന്..

എന്നാൽ, സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചതിന് ശേഷം ടീമിൽ തിരികെയെത്തിയ താരം തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഐപിഎല്ലിന് പിന്നാലെ ഇംഗ്ലണ്ടില്‍ ടി20 ബ്ലാസ്റ്റ് കളിച്ച താരം 25 പന്തില്‍ 60 റണ്‍സ് നേടി മറ്റൊരു ഇന്നിംഗ്സ് കൂടി കാഴ്ചവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button