KeralaLatest News

മുഖ്യമന്ത്രിക്ക് ജനങ്ങളെ പേടിയോ? പിണറായിയുടെ സുരക്ഷയുടെ പേരിൽ പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും തടഞ്ഞു

കോട്ടയം: പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വരവിനെത്തുടര്‍ന്ന് കോട്ടയത്ത് വന്‍ഗതാഗത നിയന്ത്രണം. വാഹനങ്ങള്‍ കെ.കെ.റോഡില്‍ ജനറല്‍ ആശുപത്രിക്കു മുന്നില്‍ തടഞ്ഞിട്ടതിനെ തുടർന്ന് പൊലീസും നാട്ടുകാരുമായി വാക്കുതർക്കമായി. കെ.ജി.ഒ.എ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ജില്ലയിൽ എത്തുന്നതിനെ തുടർന്നാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ഇതിനിടെ പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും പോലും പൊലീസ് തടഞ്ഞ് വെച്ചു. മുഖ്യമന്ത്രിക്ക് സ്വന്തം ജനങ്ങളെപ്പോലും ഭയമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. പതിവിൽ നിന്ന് വ്യത്യസ്തമായി നിലവിലുള്ള സുരക്ഷയ്ക്ക് പുറമേ അധിക സുരക്ഷയ്ക്കായി നാൽപതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. കൂടാതെ അധിക സുരക്ഷയും ഏർപ്പെടുത്തി. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ച് പേർ, രണ്ടു കമാൻഡോ വാഹനത്തിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ എട്ടുപേർ എന്നിങ്ങനെയുണ്ടാകും.

ഇതിനു പുറമെ ഒരു പൈലറ്റും എസ്കോർട്ടും ജില്ലകളിൽ അധികമായെത്തും. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾക്കുള്ള സുരക്ഷയ്ക്കു പുറമെയാണ് ഇത്. പ്രതിഷേധ സമരങ്ങൾ ശക്തമായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ വർധിപ്പിച്ചിരുന്നു. മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന അഭ്യർത്ഥനയും ഇന്റലിജൻസ് വിഭാഗം മുന്നോട്ടുവച്ചു. ബോംബ് സ്ക്വാഡ് അടക്കമുള്ള സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button