KeralaLatest NewsNews

സ്വപ്ന സുരേഷിന്റെ കേസിൽ സരിതയുടെ റോൾ എന്ത്? മുഖ്യമന്ത്രിയുടെ ‘രക്ഷക’യാകാൻ സരിത എസ് നായർ ?

വിവാദച്ചുഴിയിൽ അകപ്പെട്ട മുഖ്യമന്ത്രിക്ക് സരിതയുടെ മൊഴി സഹായകമാകുമോ?

തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ സോളാർ കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ പങ്കെന്ത്? കേസിൽ സരിത സാക്ഷിയാണ്. സരിതയിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളേയും കേസിൽ കുടുക്കാൻ പി.സി ജോർജും സ്വപ്ന സുരേഷും തമ്മിൽ ഗൂഢാലോചന നടത്തിയെന്നാണ് സരിത വെളിപ്പെടുത്തിയത്. താൻ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് സരിത അന്വേഷണ സംഘത്തിന് മൊഴി നൽകി. സ്വപ്നയും പി സി ജോർജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നും സരിത പറയുന്നു.

മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാൻ ഫെബ്രുവരി മുതൽ പി.സിയും സ്വപ്നയും ഗൂഢാലോചന നടത്തിയെന്നാണ് സരിത പറയുന്നത്. പി.സി ജോർജ് പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരെ പറയാൻ സമ്മർദ്ദം ചെലുത്തിയെന്നും സരിത ആരോപിക്കുന്നു. സ്വപ്നക്ക് നിയമസഹായം നൽകുന്നത് പി.സി ജോർജാണെന്നും, സ്വപ്നയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നും സരിത നൽകിയ മൊഴിയിൽ പറയുന്നു.

Also Read:മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യന് പേടിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

‘സ്വപ്‍നയെ ജയിലിൽ വെച്ച് പരിചയമുണ്ട്. എന്നാൽ സ്വപ്‍നയുടെ കയ്യിൽ തെളിവുകളില്ലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറി. മുഖ്യമന്ത്രിക്കെതിരായ തെളിവ് സ്വപ്നയുടെ കയ്യിൽ ഉണ്ടെന്ന് പറയാൻ ജോർജ് ആവശ്യപ്പെട്ടു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ചും ഈരാറ്റുപേട്ടയിലെ ജോർജിന്‍റെ വീട്ടിൽ വെച്ചും കൂടിക്കാഴ്ച നടത്തി. ജോർജുമായുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ടേപ്പ് കൈയ്യിലുണ്ട്’, സ്വപ്ന മൊഴി നൽകി.

അന്വേഷണ സംഘത്തിലെ എസ് പി മധുസൂദനനാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്. സരിതയെ സാക്ഷിയാക്കി ഗൂഡാലോചന അന്വേഷണം വ്യാപകമാക്കാനാണ് നീക്കം. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പെട്ടുഴലുന്ന മുഖ്യമന്ത്രിക്കും സി.പി.എമ്മിനും സരിതയുടെ മൊഴി മുഖം മിനുക്കാൻ സഹായകമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സ്വപ്ന ഒരുക്കിയ കുരുക്കിൽ നിന്നും മുഖ്യമന്ത്രിയെ രക്ഷിക്കാൻ സരിതയുടെ മൊഴി കൊണ്ട് സാധിക്കുമെന്നാണ് സി.പി.എം അനുകൂലികളുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button