Latest NewsNewsIndia

ബസ് ജീവനക്കാർ മതപരമായ തൊപ്പി ധരിക്കുന്നതിനെതിരെ പ്രതിഷേധം: കാവി ഷാൾ ധരിച്ച് പ്രതിഷേധക്കാർ

'തൊപ്പി നിരോധിക്കുന്നത് വരെ കാവി ഷാൾ അണിയും': കർണാടകയിൽ വിടാതെ വിവാദം

ബംഗളൂരു: കർണാടകയിലെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന് ശേഷം സമാനമായ മറ്റൊരു വിവാദവും ഉടലെടുക്കുന്നു. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ (ബിഎംടിസി) മുസ്ലിം ജീവനക്കാർ ശിരോവസ്ത്രം (തൊപ്പി) ധരിക്കുന്നതിനെതിരെ ഹിന്ദുത്വ പ്രവർത്തകർ രം​ഗത്ത്. ഡ്യൂട്ടി സമയങ്ങളിൽ മുസ്ലീം ജീവനക്കാർ തലയിൽ തൊപ്പി ധരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനോടുള്ള പ്രതിഷേധ സൂചകമായി നൂറുകണക്കിന് ബസ് ഡ്രൈവർമാരും കണ്ടക്ടർമാരും കാവി ഷാൾ ധരിക്കാൻ തുടങ്ങി.

Also Read:പതിമൂന്നുകാരനെ  പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

കഴിഞ്ഞ ഒരു മാസമായി ഈ പ്രവണത തുടരുകയാണ്. ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകളൊന്നും അധികാരികൾ നടത്തിയിട്ടില്ല. ഹിന്ദു ജീവനക്കാർ ‘കേസരി തൊഴിലാളി യൂണിയൻ’ എന്ന പേരിൽ ഒരു അസോസിയേഷൻ രൂപീകരിച്ചതായി പറയപ്പെടുന്നു. 1500-ലധികം ജീവനക്കാർ യൂണിയനിൽ അംഗങ്ങളാണെന്നാണ് റിപ്പോർട്ട്. ഡ്രെെവർമാരും കണ്ടക്ടർമാരും മറ്റു ജീവനക്കാരും ശിരോവസ്ത്രം ധരിക്കുന്നത് ബിഎംടിസിയുടെ യൂണിഫോം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഇവർ ഉയർത്തുന്ന വാദം.

ഡ്യൂട്ടി സമയങ്ങളിൽ തൊപ്പി ധരിക്കാമെങ്കിൽ, തങ്ങൾക്ക് കാവി ഷാളും ധരിക്കാമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ശിരോവസ്ത്രം നിരോധിക്കുന്നതുവരെ കാവി ഷാൾ ധരിക്കാൻ തീരുമാനിച്ചതായി പ്രതിഷേധക്കാർ അറിയിച്ചു. അതേസമയം, ബിഎംടിസിക്ക് പൊലീസ് സേനയെപ്പോലുള്ള യൂണിഫോം കോഡുണ്ടെന്നും അതിനാൽ ജീവനക്കാർ യൂണിഫോം നിയമം പാലിക്കണമെന്നും ബിഎംടിസി വെെസ് ചെയർമാൻ എം.ആർ വെങ്കിടേഷ് പറഞ്ഞു.

ഈ വിഷയം കൊറോണ വൈറസിനേക്കാൾ അപകടകരമാണെന്ന് ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് അനന്ത് സുബ്ബറാവു പറഞ്ഞു.

Also Read:ഫോട്ടോയെടുക്കാന്‍‌ നിന്നപ്പോള്‍ ചേര്‍ത്തുപിടിച്ചു, തനിക്ക് ഭീഷണിയുണ്ട്: വി.ആര്‍ സുധീഷിനെതിരെ എഴുത്തുകാരി

‘തൊഴിലാളികൾ ഈ വിഷയങ്ങളിൽ ജാഗ്രത പാലിക്കണം. മാരകമായ കൊറോണ വൈറസിനേക്കാൾ അപകടകരമാണ് ഇത്. ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ മതം ഒരിക്കലും പ്രശ്നമായിരുന്നില്ല. തൊഴിലാളികൾ ഏകീകൃത അച്ചടക്കം പാലിക്കണം. ജീവനക്കാർ ഇത്തരം കാര്യങ്ങളിൽ അകപ്പെടരുത്. അത്തരം പെരുമാറ്റത്തിന് തുടക്കമിട്ടത് സർക്കാരും സംഘപരിവാറും അവസാനിപ്പിക്കണം. ഇത് കോർപ്പറേറ്റുകളെ അടച്ചുപൂട്ടാനുള്ള ഗൂഢാലോചനയാണ്. നിയമം ലംഘിക്കുന്ന തൊഴിലാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും’, വെങ്കിടേഷ് പറഞ്ഞു.

കേസരി കാർമികര സംഘത്തിന്റെ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും നിയമനടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾ എല്ലാ ഡിപ്പോകൾക്കും നിർദ്ദേശങ്ങൾ നൽകുകയും ആശയക്കുഴപ്പത്തിന് ഇടം നൽകാതെ സ്ഥിതിഗതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും ചെയ്യുമെന്നും’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button