Latest NewsNewsIndia

കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ച് സുരക്ഷാ സേന

കശ്മീരില്‍ ഭീകരര്‍ക്ക് നേരെ തിരിച്ചടിച്ച് സൈന്യം

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു. പോലീസുകാരന്‍ കൊല്ലപ്പെട്ട ഭീകരാക്രമണ കേസിലെ പ്രതിയുള്‍പ്പെടെ മൂന്ന് ഭീകരരെയാണ് വധിച്ചത്. പുല്‍വാമയിലെ ദര്‍ഭഗം മേഖലയിലായിരുന്നു സംഭവം.

Read Also: വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു, സംസ്കരിക്കവേ മൃതദേഹം ചിതയിൽ നിന്നും വലിച്ചെറിഞ്ഞു: ഞെട്ടി ബന്ധുക്കൾ

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ എത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ പുലര്‍ച്ചെവരെ നീണ്ടു. പ്രദേശത്ത് ഇപ്പോഴും പരിശോധന തുടരുകയാണെന്നാണ് വിവരം.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനാണെന്ന് വ്യക്തമായിട്ടുണ്ട്. പുല്‍വാമ സ്വദേശിയായ ജുനൈദ് ഷീര്‍ഗോജ്രിയാണ് ലഷ്‌കര്‍ ഇ ത്വയ്ബയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇയാള്‍ നടത്തിയ ഭീകരാക്രമണത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചത്.

പുല്‍വാമ സ്വദേശികളായ ഫൈസല്‍ നസീര്‍ ഭട്ട്, ഇര്‍ഫാന്‍ മാലിക്ക് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് പേര്‍. ഇവരുടെ പക്കല്‍ നിന്നും എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button