Latest NewsNewsIndiaBusiness

കോയമ്പത്തൂർ- ഷിർഡി: ആദ്യ സ്വകാര്യ സർവീസ് 14 ന് ആരംഭിക്കും

സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെയാണ് യാത്ര

ആദ്യത്തെ സ്വകാര്യ ട്രെയിൻ സർവീസ് ഈ മാസം 14 ന് കോയമ്പത്തൂരിൽ നിന്നും ആരംഭിക്കും. ഇന്ത്യൻ റെയിൽവേയുടെ ‘ഭാരത് ഗൗരവ് ട്രെയിൻ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്വകാര്യ സർവീസ് ആരംഭിക്കുന്നത്. സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെയാണ് യാത്ര.

കോയമ്പത്തൂരിൽ നിന്നും വൈകിട്ട് 6 മണിക്ക് പുറപ്പെട്ട് 16 ന് രാവിലെ 7.25 ന് ഷിർഡിയിൽ എത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വിനോദ- തീർത്ഥയാത്രകൾക്ക് പ്രാധാന്യം നൽകി കൊണ്ട് സായ്സദൻ എക്സ്പ്രസാണ് കോയമ്പത്തൂർ- ഷിർഡി സർവീസ് നടത്തുന്നത്.

Also Read: വിവാദങ്ങളും അപവാദങ്ങളും ഏറ്റവും കൂടുതല്‍ അരങ്ങ് തകര്‍ക്കുന്നത് കേരളത്തിലാണ്: പി.എസ് ശ്രീധരന്‍ പിള്ള

‘ഭാരത് ഗൗരവ് ട്രെയിൻ’ പദ്ധതിയിൽ ഉൾപ്പെട്ട ട്രെയിനുകളിൽ സെക്കന്റ് എസി കോച്ചുകളാണ് ഉള്ളത്. ഭക്ഷണം, വായിക്കാൻ മാഗസിനുകൾ, ബെഡ് ടൈം കിറ്റ്, ഡോക്ടറുടെ സേവനം എന്നിവ ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button