Latest NewsKeralaNews

തെറ്റ് ചെയ്യാത്തവര്‍ക്ക് ലവലേശം ഭയപ്പാടിന്റെ കാര്യമില്ല: കൃഷ്ണരാജിനോട് കെ.ടി ജലീല്‍

മിസ്റ്റര്‍ കൃഷ്ണരാജ്, ഞാനും കാത്തിരിക്കുന്നു. പലരെയും പോലെ. ആ തമാശ കേള്‍ക്കാന്‍. ബാക്കി തമാശക്ക് ശേഷം.

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ തന്നെ ബാധിക്കില്ലെന്ന തരത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ.ടി ജലീല്‍. ഏത് അന്വേഷണ ഏജന്‍സിയെ വിളിച്ചാലും ടെന്‍ഷനില്ലെന്നും തെറ്റ് ചെയ്യാത്തവര്‍ക്ക് ലവലേശം ഭയപ്പാടിന്റെ കാര്യമില്ലെന്നും കെ.ടി ജലീല്‍ പറഞ്ഞു. സ്വപ്‌നയുടെ അഭിഭാഷകനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേടില്ലെന്നും പഴയ ആരോപണങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കിയിട്ട് പോരെ അടുത്തതെന്നും കെ.ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.

Read Also: സ്വപ്‌ന ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെ കോടിയേരിയുടെ വാര്‍ത്താസമ്മേളനം

‘സംരക്ഷിക്കാന്‍ കോടികളുടെ ആസ്തി ഇല്ല. എന്റെ കയ്യില്‍ നികുതി കൊടുക്കാത്ത ഒരു രൂപയുടെ സമ്പാദ്യവുമില്ല. കണക്കില്‍ പെടാത്ത ഒരു നയാപൈസ ഞാനെവിടെയും നിക്ഷേപിച്ചിട്ടുമില്ല. പിന്നെ ഞാന്‍ എന്തിന് ടെന്‍ഷന്‍ അടിക്കണം? മിസ്റ്റര്‍ കൃഷ്ണരാജ്, ഞാനും കാത്തിരിക്കുന്നു. പലരെയും പോലെ. ആ തമാശ കേള്‍ക്കാന്‍. ബാക്കി തമാശക്ക് ശേഷം’- കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button