KeralaLatest NewsNews

വാക്കു തർക്കം വിനയായി: യുവാവിനെ ബൈക്കിൽ നിന്നും വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

പാലക്കാട്‌: യുവാവിനെ ബൈക്കിൽ നിന്നും വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പാലക്കാട് ടൗണിൽ നടന്ന സംഭവത്തിൽ തിരുവാലത്തൂര്‍ കല്ലിങ്കല്‍ വീട്ടില്‍ സജു (33), അക്ഷയ് (24) എന്നിവരെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read:ഈ പരസ്യങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ബൈക്ക് യാത്രികനായിരുന്ന കൊടുമ്പ് ചെങ്കോല്‍ വീട്ടില്‍ ഗിരീഷ് (33) നാണ്‌ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇയാൾ തൃശ്ശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിന്‍റെ സഹായത്തോടെ ഇപ്പോൾ ചികിത്സയിലാണ്.
വഴിയിൽ വച്ച് ഇരുകൂട്ടരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.

ജൂൺ 8 ന് റോഡിൽ വച്ച് വാക്ക് തർക്കമുണ്ടായതിനെ തുടർന്ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഗിരീഷിനെ രണ്ട് യുവാക്കളും ചേർന്ന് തലക്കടിച്ച്‌ വീഴ്ത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button