Latest NewsNewsIndia

കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുടക്കാൻ ശ്രമം നടക്കുന്നു: മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണമാണെന്ന് കേന്ദ്രമന്ത്രി

2020 ൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഗുരുതര വിഷയം എന്ന് പറഞ്ഞിരുന്നു.

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേരളത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ വിഷയം ദേശീയതലത്തിൽ ഉന്നയിച്ച് ബി.ജെ.പി. മുഖ്യമന്ത്രിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുടക്കാൻ ശ്രമം നടക്കുന്നുവെന്നും 2020 ൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഗുരുതര വിഷയം എന്ന് പറഞ്ഞിരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Read Also: പാചക വാതക വിലയിൽ നേരിയ വർദ്ധനവ് വരുത്തി സൗദി

അതേസമയം, സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. ‘ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണ്. പ്രത്യേക വസ്ത്രം ധരിക്കാനാകില്ലെന്ന നിലപാട് സർക്കാർ എടുക്കില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. കറുത്ത വസ്ത്രവും മാസ്കും ധരിക്കരുതെന്ന നിലപാട് സർക്കാരിനില്ല’- മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button