KeralaLatest NewsNews

പണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കുകയാണ്: ചെന്നിത്തല

കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു.

തിരുവനതപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ പിണറായി യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പേടിത്തൊണ്ടന്‍ ആണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ ഹൊറര്‍ സിനിമ കാണിക്കണമെന്നും പണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Read Also: കണ്ണൂരിൽ കറുപ്പിനോട് വെറുപ്പില്ല: മുഖ്യമന്ത്രിക്ക് സുരക്ഷയ്ക്കായി 700 പൊലീസുകാർ

അതേസമയം, കണ്ണൂരിൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തി പൊലീസ്. തളിപ്പറമ്പ് കീല കാമ്പസിലാണ് ഇന്ന് ഉദ്ഘാടനം. കണ്ണൂരിൽ മുഖ്യമന്ത്രി പരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിക്കില്ലെന്ന് പൊലീസ് അറിയിച്ചു. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button