Latest NewsNewsTechnology

ഓൺലൈൻ പേയ്മെന്റുകൾ സുരക്ഷിതമാക്കണോ? ഈ കാര്യങ്ങൾ തീർച്ചയായും അറിയുക

യുപിഐ പിൻ നമ്പർ ഇടയ്ക്കിടെ മാറ്റുന്നത് അക്കൗണ്ട് സുരക്ഷയ്ക്ക് സഹായിക്കും

പണമിടപാടുകൾ നടത്താൻ യുപിഐ പേയ്മെന്റ് സംവിധാനം ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ, ഡിജിറ്റൽ രംഗത്ത് നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇവയിൽ യുപിഐ പേയ്മെന്റ് തട്ടിപ്പുകൾ വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ വഞ്ചിതരാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

സർക്കാർ സ്ഥാപനം, ബാങ്ക്, പ്രമുഖ കമ്പനി എന്നിവയ്ക്ക് കീഴിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി വിളിക്കുന്ന ആർക്കും യുപിഐ സംബന്ധിച്ച ഈ വിവരങ്ങൾ പങ്കുവയ്ക്കാൻ പാടില്ല. ഇത്തരം വ്യാജ സന്ദേശങ്ങളോട് പരമാവധി പ്രതികരിക്കാതിരിക്കുക.

Also Read: ‘ഏത് നിയമത്തിന്റെ പിൻബലത്തിലാണിത് ചെയ്യുന്നത്? എന്താണ് ലൈസൻസ്?’: ഷാഫി പറമ്പിൽ

നിങ്ങളുടെ കെവൈസി അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള സന്ദേശങ്ങൾ വന്നാൽ ജാഗ്രത പാലിക്കുക.

ടെസ്റ്റുകൾ നടത്തി സമ്മാനങ്ങൾ, ക്യാഷ് ബാക്ക്, പണം എന്നിവ ഓഫർ ചെയ്യുന്ന വെബ്സൈറ്റുകൾ ബ്രൗസ് ചെയ്യരുത്. സുരക്ഷിതമല്ലാത്ത ഇത്തരം വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ ഹാക്ക് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, യുപിഐ പിൻ നമ്പർ ഇടയ്ക്കിടെ മാറ്റുന്നത് അക്കൗണ്ട് സുരക്ഷയ്ക്ക് സഹായിക്കും.

ഡിജിറ്റൽ പേയ്മെന്റുകൾക്ക് പരിധി നിശ്ചയിക്കുന്നത് നല്ലതാണ്. ഇത് കൂടുതൽ പരിരക്ഷ ഉറപ്പ് നൽകാൻ ഉപയോക്താക്കളെ അനുവദിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button