KeralaLatest NewsNews

ബൈക്കിൽ പോത്ത് ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണു: യുവാവ് കെ.എസ്. ആർ.ടി.സി ബസ് കയറി മരിച്ചു

ബൈക്ക് യാത്രക്കിടെ പോത്തിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ നാസറിനെ പിന്നാലെ, വന്ന കെ.എസ്. ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.

ആലപ്പുഴ: കെ.എസ്. ആർ.ടി.സി ബസ് കയറി യുവാവ് മരിച്ചു. ബൈക്കിൽ പോത്ത് ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ കരുവാറ്റ സ്വദേശി നാസർ (36) ആണ് കെ.എസ്. ആർ.ടി.സി ബസ് കയറി മരിച്ചത്. ശനിയാഴ്ച രാത്രി 10ന് ഹരിപ്പാട് ദേശീയപാതയിൽ പവർ ഹൗസ് ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്.

Read Also: യുപിഐ പേയ്മെന്റ്: ഇനി ഇന്റർനെറ്റും സ്മാർട്ട്ഫോണും ഇല്ലാതെ പേയ്മെന്റ് നടത്താം

ബൈക്ക് യാത്രക്കിടെ പോത്തിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ നാസറിനെ പിന്നാലെ, വന്ന കെ.എസ്. ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. സമീപത്തെ പുരയിടത്തിൽ നിന്ന് അഴിഞ്ഞുവന്ന പോത്താണ് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടൻ നാസറിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button