PathanamthittaNattuvarthaLatest NewsKeralaNews

ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലികാ സദനങ്ങളുടെ പ്രവര്‍ത്തനം ദുരൂഹം: അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്‌.ഐ

പത്തനംതിട്ട: ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലികാ സദനങ്ങളുടെ പ്രവര്‍ത്തനം ദുരൂഹമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്‌.ഐ രംഗത്ത്. ജില്ലയിലെ ആര്‍.എസ്.എസ് ബാലമന്ദിരങ്ങള്‍ ആയുധപരിശീലന കേന്ദ്രങ്ങളായി മാറുന്നുവെന്നും വിദ്യാര്‍ത്ഥികളെ വര്‍ഗീയ തീവ്രവാദികളാക്കാനുള്ള പരിശീലനമാണ് ഇവിടങ്ങളില്‍ നടക്കുന്നതെന്നും ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി ബി. നിസാം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കോന്നി എലിയറയ്ക്കലിലെ ബാലികാ സദനത്തില്‍ ദലിത് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ കുറ്റക്കാരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നും പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പ്രാഥമിക വിവരമെന്നും ബി. നിസാം വ്യക്തമാക്കി. 2017ലും കോന്നിയിലെ സ്ഥാപനത്തില്‍ ഒരു പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും നിസാം ആരോപിച്ചു.

ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ പുല്ലാട് പ്രവര്‍ത്തിക്കുന്ന ശിവപാര്‍വ്വതി ബാലിക സദനത്തില്‍ നിന്നും പീഡനം സഹിക്കവയ്യാതെ രണ്ട് പണ്‍കുട്ടികള്‍ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും തുടർന്ന്, നാട്ടുകാര്‍ക്കിടയില്‍ നിന്നും ബൈക്കിലും, കാറിലുമായെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ ബലമായി വീണ്ടും ബാലികാ സദനത്തിലെത്തിക്കുകയായിരുന്നുവെന്നും ഡി.വൈ.എഫ്‌.ഐ ആരോപിച്ചു. ആര്‍.എസ്.എസ് നടത്തുന്ന ബാലസദനങ്ങളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും ഇത്തരം സ്ഥാപനങ്ങളില്‍ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് പ്രത്യേക വേര്‍തിരിവുണ്ടെന്നും നിസാം പറഞ്ഞു.

വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പുടിന്റെ വിസർജ്യം ശേഖരിക്കാൻ പ്രത്യേക സംഘം: സ്യൂട്ട്കേസിലാക്കി റഷ്യയിലേക്കയക്കും !

‘അടൂരിലെ പള്ളിക്കലില്‍ ആണ്‍കുട്ടികള്‍ക്കായുള്ള വിവേകാനന്ദാ ബാലാശ്രമത്തിലും കുട്ടികളെ അതിക്രൂരമായ മര്‍ദ്ദന മുറകള്‍ക്ക് വിധേയമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. വിവേകാന്ദ ബാലാശ്രമത്തിനെതിരേ മൂന്ന് പോലിസ് കേസുകള്‍ നിലനില്‍ക്കുന്നു. ആര്‍.എസ്.എസ് ബാലമന്ദിരങ്ങളുടെ പ്രവര്‍ത്തന രീതിയെക്കുറിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. ജാതിപീഡനം, കുട്ടികളെ ഉപയോഗിച്ചുള്ള ആയുധ പരിശീലനം എന്നിവ സംബന്ധിച്ച് പോലിസും ശിശുക്ഷേമ വകുപ്പും അന്വേഷണം നടത്തണം,’ ഡി.വൈ.എഫ്‌.ഐ ആവശ്യപ്പെട്ടു.

‘ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള ബാലമന്ദിരങ്ങളിൽ വിദ്യാര്‍ത്ഥികളെ വര്‍ഗീയ തീവ്രവാദികളാക്കാനുള്ള പരിശീലനമാണ് നടക്കുന്നത്. എതിർക്കുന്ന വിദ്യാര്‍ത്ഥികള്‍ മറ്റുള്ളവര്‍ക്ക് മര്‍ദ്ദനമുറകള്‍ പരിശീലിക്കാനുള്ള ഉപകരണമായി മാറി ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയരാകുന്നു. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബാലമന്ദിരങ്ങള്‍ക്കെതിരെ വിവിധ ഇടങ്ങളില്‍ പോലിസ് കേസെടുത്തിട്ടുണ്ട്,’ ഡി.വൈ.എഫ്‌.ഐ വ്യക്തമാക്കി.

കൂട്ടബലാത്സംഗത്തിന് ശേഷവും 17-കാരി പബ്ബിലെ ബെയ്‌സ്‌മെന്റിൽ ക്രൂര ലൈംഗികാതിക്രമം നേരിട്ടു

ബാലമന്ദിരങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തി സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കണമെന്നും പൊതുജനങ്ങളുമായി ബന്ധമില്ലാത്ത നിഗൂഢ കേന്ദ്രങ്ങളായി ബാലാശ്രമങ്ങള്‍ മാറുന്ന സഹചര്യത്തില്‍, ഇവിടങ്ങളിലെ അന്തേവാസികളെ സുരക്ഷിത സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്നും ഡി.വൈ.എഫ്‌.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button