Latest NewsNewsIndia

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വകവരുത്തി

ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്, സ്ഥലത്ത് സേന പരിശോധന നടത്തി.

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ലഷ്കറെ തയിബ ഭീകരരെ സൈന്യം വധിച്ചതായി സുരക്ഷാ സൈന്യം അറിയിച്ചു. കാഞ്ചിലാർ മേഖലയിലാണ് അർധരാത്രിയോടെ ഏറ്റുമുട്ടൽ ഉണ്ടായത്.

Read Also: സ്വപ്‌ന ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെ കോടിയേരിയുടെ വാര്‍ത്താസമ്മേളനം

ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്, സ്ഥലത്ത് സേന പരിശോധന നടത്തി. തുടർന്ന്, ഭീകരർ വെടിയുതിർത്തു. പിന്നാലെ, സുരക്ഷാ സൈന്യം തിരിച്ചടിച്ചു. തുടർന്നുള്ള ആക്രമണത്തിലാണ് ഭീകരവാദികളെ കൊലപ്പെടുത്താൻ സാധിച്ചത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button