Latest NewsNewsIndia

നീറ്റ് പരീക്ഷയ്ക്ക് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

ഗാസിയാബാദ്: നീറ്റ് പരീക്ഷയ്ക്ക് പരിശീലനത്തിനെത്തിയ 19വയസുകാരിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗാസിയാബാദിലെ നീറ്റ് കോച്ചിംഗ് സെന്ററിലെ കെമിസ്ട്രി അദ്ധ്യാപകനാണ് പിടിയിലായത്. 2021 ഒക്ടോബർ മുതലാണ് പെൺകുട്ടി കോച്ചിംഗ് സെന്ററിൽ ചേർന്നത്. ക്ലാസിനിടെ പലതവണ അദ്ധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നതായും അദ്ധ്യാപകൻ ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നതായും വിദ്യാര്‍ത്ഥിനി പരാതിയിൽ പറയുന്നു.

തെക്കൻ ഇറാനിലെ ഭൂചലനം: യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി ജിയോക്കൽ സർവേ

ക്ലാസിനിടെ ശരീരത്തില്‍ മോശമായ രീതിയില്‍ ഇയാൾ സ്‌പ‌ർശിക്കുമായിരുന്നുവെന്നും പലതവണ വിലക്കിയെങ്കിലും അദ്ധ്യാപകന്‍ ഉപദ്രവം തുടരുകയായിരുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കി. മേയ് 29ന് ഇയാൾ പെൺകുട്ടിയെ ക്യാബിനിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് ഇയാളെ തള്ളിമാറ്റിയാണ് വിദ്യാർത്ഥിനി രക്ഷപ്പെട്ടത്.

സംഭവത്തിന് ശേഷം തന്നെ മറ്റേതെങ്കിലും കോച്ചിംഗ് സെന്ററിൽ ചേർക്കാൻ വിദ്യാർത്ഥിനി വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വീട്ടുകാർക്ക് സംശയം തോന്നിത്തുടങ്ങി. മാതാപിതാക്കൾ നിർബന്ധിച്ചതോടെ വിദ്യാർത്ഥിനി സത്യം വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ, പെണ്‍കുട്ടിയും കുടുംബവും പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button