Latest NewsNewsIndia

യംഗ് ഇന്ത്യന്‍ ചാരിറ്റി സംഘടനയെന്ന് രാഹുല്‍, ചാരിറ്റി നടത്തിയതായി തെളിവില്ലെന്ന് ഇഡി: ചോദ്യം ചെയ്യല്‍ തുടരും

ഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് തുടരും. യംഗ് ഇന്ത്യന്‍ ജീവകാരുണ്യ സംഘടനയാണെന്നും അതില്‍ നിന്ന് ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി ബുധനാഴ്ച നടന്ന ചോദ്യം ചെയ്യലിൽ മൊഴി നല്‍കിയതായി ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, യംഗ് ഇന്ത്യൻ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ നടിത്തിയതായി തെളിവില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരിക്കുന്ന അസോസിയേറ്റഡ് ജേണല്‍സ്, ലിമിറ്റഡ് യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്.

കമ്പനി നിയമത്തിലെ പ്രത്യേക വ്യവസ്ഥ പ്രകാരം സംയോജിപ്പിച്ച ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് യംഗ് ഇന്ത്യന്‍ എന്നും, അതില്‍ നിന്ന് ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി ഇഡി ഉദ്യോഗസ്ഥര്‍ക്ക് മൊഴി നൽകി.

കേന്ദ്ര പദ്ധതികളെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാക്കള്‍ വന്‍ ദുരന്തം: കുമ്മനം രാജശേഖരന്‍
അതേസമയം, രാഹുല്‍ ഗാന്ധിയുടെ അവകാശവാദത്തെ എതിര്‍ത്ത ഇഡി ഉദ്യോഗസ്ഥര്‍, 2010ല്‍ കമ്പനി രൂപീകരിച്ച സമയം മുതല്‍ ഒരു ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. യംഗ് ഇന്ത്യന്‍ എന്തെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ രേഖകളോ തെളിവുകളോ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button