Latest NewsNewsInternationalTechnology

യൂറോപ്യൻ യൂണിയൻ: സോഷ്യൽ മീഡിയ വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടുവീണേക്കും

യൂറോപ്യൻ കമ്മീഷൻ അപ്ഡേറ്റ് ചെയ്ത പ്രാക്ടീസ് കോഡ് ഉടൻ പുറത്തിറക്കും

സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടുവീഴാൻ സാധ്യത. വ്യാജ അക്കൗണ്ടുകൾക്കെതിരെ യൂറോപ്യൻ യൂണിയൻ കർശന നടപടി സ്വീകരിക്കും. ഗൂഗിൾ, ഫെയ്സ്ബുക്ക്, ട്വിറ്റർ, മറ്റ് ടെക് കമ്പനികളുടെ പ്ലാറ്റ്ഫോമുകളിലെ വ്യാജ അക്കൗണ്ടുകൾ, ഡീപ്പ് ഫേക്ക് വീഡിയോകൾ എന്നിവയ്ക്കെതിരെയാണ് യൂറോപ്യൻ യൂണിയന്റെ പുതിയ ചട്ടം.

റിപ്പോർട്ടുകൾ പ്രകാരം, വ്യാജ വാർത്തകൾക്കെതിരായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി യൂറോപ്യൻ കമ്മീഷൻ അപ്ഡേറ്റ് ചെയ്ത പ്രാക്ടീസ് കോഡ് ഉടൻ പുറത്തിറക്കും. ഇവ പാലിക്കാത്ത പക്ഷം കോഡ് ഓഫ് പ്രാക്ടീസ് പ്രകാരം, കമ്പനികൾക്ക് കനത്ത പിഴ നേരിടേണ്ടിവരും. പ്രാക്ടീസ് കോഡ് അനുസരിച്ച് വ്യാജ വാർത്തകൾ, വ്യാജ അക്കൗണ്ടുകൾ, ഡീപ് ഫേക്ക് വ്യാജ വീഡിയോകൾ എന്നിവ കണ്ടെത്താനും തടയാനും കമ്പനികളും റെഗുലേറ്റർമാരും ഒരു പോലെ ശ്രമിക്കണം.

Also Read: പരിഹസിക്കപ്പെടേണ്ട ഒരു വാക്കാണോ കുലസ്ത്രീ എന്നത് ? ലക്ഷ്മിപ്രിയ 13 വയസ്സുമുതൽ സ്വന്തമായി അദ്ധ്വാനിക്കുന്നവൾ: ഉഷാമേനോൻ

യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ഡിജിറ്റൽ സേവന നിയമത്തിൽ പുതിയ ചട്ടങ്ങൾ ഉൾപ്പെടുത്തും. ആദ്യ ഘട്ടത്തിൽ 27 രാജ്യങ്ങളിലാണ് നടപ്പാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button