Latest NewsNewsIndia

ആഢംബര കാറില്‍ തിരക്കേറിയ റോഡിലൂടെ പ്രകടനം നടത്തിയ യുവാവിന് രണ്ട് ലക്ഷം രൂപ പിഴയിട്ട് മുസാഫര്‍ നഗര്‍ പോലീസ്

കാറില്‍ തിരക്കേറിയ റോഡിലൂടെ പ്രകടനം നടത്തിയ വരനും സംഘത്തിനും രണ്ട് ലക്ഷം രൂപ

ന്യൂഡല്‍ഹി: ഔഡി കാറില്‍ തിരക്കേറിയ റോഡിലൂടെ പ്രകടനം നടത്തിയ വരനും സംഘത്തിനും രണ്ട് ലക്ഷം രൂപ പിഴയിട്ട് പോലീസ്. മുസാഫര്‍ നഗര്‍ പോലീസ് ആണ് യുവാവിന് പിഴയിട്ടത്. തിരക്കുള്ള റോഡില്‍ തന്റെ വിവാഹഘോഷയാത്ര ആര്‍ഭാടമായി നടത്തിയതാണ് യുവാവിന് വിനയായത്.

Read Also: അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്: മോണിക്കയുമായി വേര്‍പിരിഞ്ഞുവെന്ന് ജാസ്മിന്‍

മുസാഫര്‍നഗര്‍-ഹരിദ്വാര്‍ ഹൈവേയിലായിരുന്നു വരനും സുഹൃത്തുക്കളും ചേര്‍ന്നുള്ള പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പോലീസ് ഇടപെടുകയായിരുന്നു. ഓടുന്ന കാറിന്റെ സണ്‍റൂഫില്‍ നിന്നുകൊണ്ട് വരനും സുഹൃത്തുക്കളും സെല്‍ഫിയെടുക്കുകയും അപകടകരമായ രീതിയില്‍ വണ്ടിയോടിച്ച് പോകുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡിലൂടെ സഞ്ചരിക്കുന്ന മറ്റ് വാഹനങ്ങളെയും അപകടത്തില്‍പ്പെടുത്തുന്ന രീതിയിലായിരുന്നു ഘോഷയാത്ര.

ഒമ്പത് കാറുകളാണ് ഇത്തരത്തില്‍ ഹൈവേയിലൂടെ സഞ്ചരിച്ചത്. വരന് രണ്ട് ലക്ഷം രൂപ പിഴ ഈടാക്കിയ പോലീസ് ഘോഷയാത്രയില്‍ പങ്കെടുത്ത ഒമ്പത് കാറുകളും പിടിച്ചെടുത്തു.

 

 

shortlink

Related Articles

Post Your Comments


Back to top button