KollamKeralaNattuvarthaLatest NewsNews

യൂണിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളെ ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിച്ചു: തയ്യല്‍ക്കാരന്‍ പിടിയിൽ

കൊല്ലം: യൂണിഫോമിന് അളവെടുക്കുന്നതിനിടെ വിദ്യാർത്ഥിനികളെ ലൈംഗിക ഉദ്ദേശത്തോടെ ശാരീരികമായി ഉപദ്രവിച്ച തയ്യല്‍ക്കാരന്‍ പിടിയില്‍. കൊല്ലം ശൂരനാട് സ്വദേശി ലൈജു ഡാനിയലാണ് അറസ്റ്റിലായത്. ശൂരനാട് പോരുവഴിയിലെ സ്‌കൂളിലാണ് സംഭവം നടന്നത്.

സ്കൂളിൽ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന യൂണിഫോമിന്റെ അളവ് കുറവാണെന്ന് നിരന്തരം പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ആവശ്യമായ തുണി നല്‍കുന്നതിന് അളവെടുക്കുവാന്‍ ശൂരനാട് സ്വദേശി ലൈജു ഡാനിയേലിനെ സ്കൂൾ പി.ടി.എ ചുമതലപ്പെടുത്തുകയായിരുന്നു.

പൊള്ളലേറ്റാല്‍ ഇങ്ങനെ ചെയ്താൽ മതി

അളവെടുക്കാന്‍ വന്ന ലൈജു ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചതായി വിദ്യാർത്ഥിനികൾ അധ്യാപകരോടും രക്ഷകര്‍ത്താക്കളോടും പരാതി പറയുകയായിരുന്നു. തുടർന്ന്, വിദ്യാർത്ഥിനികൾ നൽകിയ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button