KeralaLatest NewsNews

ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

 

 

എറണാകുളം: തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധി ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ.
അന്തരിച്ച മുന്‍ എം.എല്‍.എ  പി.ടി തോമസിന്റെ ഭാര്യയായ ഉമ തോമസ് മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷമായ 25,016 വോട്ടിനാണ് വിജയിച്ചത്.

2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ തിരുത്തിയത്. പി.ടി തോമസ് 2016ൽ 11,996 വോട്ടിന്റെയും 2021ൽ 14,329 വോട്ടിന്റെയും ഭൂരിപക്ഷമാണു നേടിയത്.

2019ലെ ലോക്സഭാ തെ രഞ്ഞെടുപ്പിൽ ഹൈബി ഈഡനു തൃക്കാക്കരയിൽ 31,777 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button