KeralaLatest NewsKuwait

മൂവരെയും ഇസ്ലാമിക് സ്റ്റേറ്റിന് വിൽക്കാൻ പദ്ധതി: സൗജന്യവിസയിൽ കുവൈത്തില്‍ എത്തിയ മലയാളി വീട്ടമ്മമാര്‍ക്ക് സംഭവിച്ചത്

കൊച്ചി: മനുഷ്യക്കടത്ത് സംഘം കുവൈറ്റികൾക്ക് മലയാളി യുവതികളെ വിറ്റ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇപ്പോൾ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ മൂന്ന് യുവതികളെയും ഇസ്ലാമിക് സ്റ്റേറ്റിന് വിറ്റേനെ എന്നാണ് രക്ഷപ്പെട്ടെത്തിയ എറണാകുളം സ്വദേശിനിയുടെ ഭർത്താവ് വെളിപ്പെടുത്തുന്നത്. നരകയാതനകളാണ് യുവതികൾ അനുഭവിച്ചതെന്നും ഇവർ വ്യക്തമാക്കുന്നു. രക്ഷപ്പെട്ട ഒരു സ്ത്രീ കൊല്ലം സ്വദേശിയും രണ്ടുപേർ എറണാകുളം സ്വദേശികളുമാണ്.

കൂടുതൽ യുവതികൾ കുവൈറ്റിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ഇവർ വെളിപ്പെടുത്തുന്നത്. എറണാകുളം സ്വദേശിനിയായ യുവതിയുടെ ഭർത്താവ് നടത്തിയ പോരാട്ടമാണ് ഇവരുടെ മോചനത്തിന് വഴിതെളിച്ചത്. കൂലിപ്പണിക്കാരനായ ഇയാൾ ഭാര്യയുടെ രക്ഷയ്ക്കായി നടത്തിയ ഇടപെടൽ മറ്റ് രണ്ട് യുവതികൾക്കും തുണയാകുകയായിരുന്നു. കുവൈത്തിലെത്തി തൊട്ടടുത്തദിവസം മർദ്ദനത്തിന് ഇരയായത് എന്നെ അറിയിച്ചിരുന്നു. ഇക്കാര്യം അജുവിനോട് പറഞ്ഞെങ്കിലും ഇയാൾ മോചനത്തിനായി മൂന്നുലക്ഷംരൂപ ആവശ്യപ്പെട്ടു.

കുട്ടികൾക്കൊപ്പമെത്തി കാലുപിടിച്ച് കേണപേക്ഷിച്ചെങ്കിലും ആട്ടിപ്പായിച്ചു. അഭിഭാഷകൻ മുഖേന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകി. ഒപ്പം കുവൈറ്റിലെ മലയാളി അസോസിയേഷനേയും ബന്ധപ്പെട്ടു. പരാതിയിൽനിന്ന് പിൻമാറില്ല. ഇനിയൊരാൾക്കും ഇത്തരമൊരു അവസ്ഥയുണ്ടാകരുത്. മറ്റുള്ളവരെ രക്ഷിക്കാനാകാത്ത സങ്കടത്തിലാണിപ്പോൾ രക്ഷപ്പെട്ടെത്തിയ വീട്ടമ്മയുടെ ഭർത്താവ്.

‘പുലർച്ചെ മുതൽ രാത്രിവരെ വീട്ടുപണി. ഭക്ഷണം ഒരുനേരംമാത്രം. അതും കുബൂസും അച്ചാറും. കൊടിയ മർദ്ദനമായിരുന്നു. ഇത് സഹിക്കവയ്യാതായപ്പോൾ വീട്ടിലേക്ക് മടങ്ങണമെന്ന് കരഞ്ഞു പറഞ്ഞപ്പോൾ ഏജന്റ് കുടുസുമുറിയിൽ പൂട്ടിയിട്ടു. ജനൽപൊളിച്ച് മൊബൈൽഫോൺ പുറത്തുകടത്തി ലൊക്കേഷൻ മലയാളി അസോസിയേഷൻ അംഗങ്ങൾക്ക് കൈമാറാൻ കഴിഞ്ഞതിനാൽ മാത്രം ഭാര്യയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും നാട്ടിലെത്താനായി. അല്ലെങ്കിൽ അവർ മൂരേയും ഐസിസിന് വിറ്റേനേ’ – യുവതിയുടെ ഭർത്താവ് പറയുന്നു.

സൗജന്യവിസയിൽ ആയയുടെ ജോലി വാഗ്ദാനംചെയ്ത് കഴിഞ്ഞ ഫെബ്രുവരിയിലാണ് വീട്ടമ്മയെ എറണാകുളം സ്വദേശിയായ അജു കുവൈത്തിലെത്തിച്ച് ഗസാലിയുടെ ഒത്താശയിൽ ഇവരെ അറബിക്ക് വിറ്റത്.  ആയയുടെ ജോലിക്ക് പകരം നൽകിയത് വീട്ടുപണിയായിരുന്നു. രാവിലെ മുതൽ പണിതുടങ്ങും. ഒരു കാരണവുമില്ലാതെ അറബിയുടെ ഭാര്യ (മാമ) മർദ്ദിക്കും. സഹികെട്ടാണ് തിരിച്ചുപോരണമെന്ന് ഭാര്യ ആവശ്യപ്പെട്ടത്.

തുടർന്ന്, അറബി ഭാര്യയെ ഗസാലിക്ക് തിരികെ കൈമാറി. ഈ വൈരാഗ്യത്തിന് ഭാര്യയെ കുടുസുമുറിയിൽ പൂട്ടിയിടുകയായിരുന്നു. ഇവിടെയും ഒരു നേരമായിരുന്നു ഭക്ഷണം. ബൂട്ടിട്ട് ദേഹമാസകലം ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. ഈ സമയം ഭാര്യയ്‌ക്കൊപ്പം മലയാളികളുൾപ്പെടെ നാലുപേർ അവിടെയുണ്ടായിരുന്നു. ഇവരിൽ പലരും രണ്ട് മാസത്തിലധിമായി മർദ്ദനം സഹിച്ച് കഴിയുകയായിരുന്നു. മർദ്ദനമേറ്റ് ഒരു വീട്ടമ്മയുടെ മൂക്കിൽനിന്ന് ചോരയൊഴുകുന്നതിനുവരെ അവൾ സാക്ഷിയായി. മൊബൈൽഫോൺ ഒളിപ്പിച്ച് വച്ചതിനാലാണ് രക്ഷപ്പെടാനായത്.

കുവൈറ്റിൽ കുട്ടികളെ പരിചരിക്കുന്ന ജോലിക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചിയിലും കൊല്ലത്തും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ മനുഷ്യക്കടത്ത് സംഘം നോട്ടീസ് പതിച്ചിരുന്നതായി പൊലീസ് പറയുന്നു. റിക്രൂട്ട്‌മെന്റ് സൗജന്യമായതിനാലും വിസ പ്രോസസ്സിംഗിനും വിമാന ടിക്കറ്റിനും പോലും അവരിൽ നിന്ന് പണമൊന്നും ഈടാക്കാത്തതിനാലും പോസ്റ്ററുകൾ കണ്ട ശേഷം സ്ത്രീകൾ റാക്കറ്റിനെ സമീപിച്ചു. റിക്രൂട്ട്‌മെന്റ് സമയത്ത് തന്റെ ഭാര്യക്ക് പ്രതിമാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നതായി ഇരകളിൽ ഒരാളുടെ ഭർത്താവിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button