Latest NewsNewsIndia

ഇനി കുട്ടികൾക്കും വേണം ആധാർ: നവജാത ശിശുക്കള്‍ക്ക് താല്‍ക്കാലിക ആധാര്‍ നമ്പറുകള്‍ നല്‍കാന്‍ പദ്ധതിയിടുന്നു

ന്യൂഡൽഹി: രാജ്യത്ത് ജനിച്ച് വീഴുന്ന നവജാത ശിശുക്കള്‍ക്ക് താല്‍ക്കാലിക ആധാര്‍ നമ്പറുകള്‍ നല്‍കാന്‍ സർക്കാർ പദ്ധതിയിടുന്നു. ഇതിനായി നവജാത ശിശുക്കളുടെ കുടുംബങ്ങളെ യുഐഡിഎഐ സംഘം സന്ദര്‍ശിക്കുകയും അവരുടെ ബയോമെട്രിക്സ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും.

Also Read:മാവേലിക്കരയിലെ യുവതിയെ വ്യാജവിസയിൽ സിറിയയിലേക്ക് കടത്തിയതായി സംശയം, സംഘത്തിന് ഐഎസ് ബന്ധവും

ഓരോ കുഞ്ഞും ജനിച്ച് വീഴുന്നതും, അവരുടെ മുന്നോട്ടുള്ള ജീവിതവും മനസ്സിലാക്കാനാണ് സർക്കാർ ഇത്തരത്തിൽ ഒരു പദ്ധതിയ്ക്ക് രൂപം നൽകുന്നത്. രജിസ്റ്റർ ചെയ്യപ്പെട്ട കുട്ടിക്ക് 18 വയസ് തികയുമ്പോള്‍, ബയോമെട്രിക്‌സ് വീണ്ടും രജിസ്റ്റര്‍ ചെയ്യും. ഒരു കുട്ടിയുടെ പേരില്‍ ഒന്നിലധികം ഐഡികള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്ന് ഈ സംവിധാനം ഉറപ്പാക്കുമെന്നും അധികൃതർ ഉറപ്പ് നൽകുന്നു.

പദ്ധതി നടപ്പിലാകുന്നതോടെ രാജ്യത്തെ ശിശു മരണ നിരക്ക് കൃത്യമായി കണ്ടെത്താനും, പോഷകാഹാരക്കുറവും മറ്റും പരിഹരിക്കാനും കഴിയും. ജനനം മുതല്‍ മരണം വരെയുള്ള ഡാറ്റ സംയോജിപ്പിക്കുന്നത് ക്ഷേമ പദ്ധതികളുടെ ദുരുപയോഗം തടയുമെന്നും സാമൂഹിക സുരക്ഷാ വലയില്‍ നിന്ന് ആരും വിട്ടുപോകില്ലെന്നും പദ്ധതി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button