KozhikodeKeralaNattuvarthaLatest NewsNews

അയൽവാസിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു : പ്രതി അറസ്റ്റിൽ

പറവണ്ണ താമരശ്ശേരി സ്വദേശി ഹുസൈനെയാണ് (50) തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ പിടികൂടിയത്

തിരൂർ: അയൽവാസിയായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പറവണ്ണ താമരശ്ശേരി സ്വദേശി ഹുസൈനെയാണ് (50) തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ പിടികൂടിയത്. പറവണ്ണ സ്വദേശിക്കാണ് കുത്തേറ്റത്.

തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതി മദ്യപിച്ച് മുൻ വൈരാഗ്യത്തിൽ സമീപവാസികളായ യുവാക്കളെ ആക്രമിക്കുകയായിരുന്നു. വയറിന് ഗുരുതര പരിക്കേറ്റ യുവാക്കളിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also : പുരുഷന്‍മാര്‍ അധികാരത്തില്‍ ഇരിക്കുന്നതും സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്നതും അവകാശ നിഷേധം: യുഎന്‍ മേധാവി

ഒളിവിൽ പോയ പ്രതിയെ ചാവക്കാട്ടുള്ള വീട്ടിൽ വച്ചാണ് പൊലീസ് പിടികൂടിയത്. തിരൂർ പ്രബേഷൻ എസ്.ഐ സനീത്, സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണിക്കുട്ടൻ, ധനീഷ് കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button