Latest NewsNewsIndiaMobile PhoneTechnology

Samsung galaxy M53: സവിശേഷതകൾ ഇങ്ങനെ

6.7 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്

കുറഞ്ഞ നാളുകൾക്കുള്ളിൽ വിപണിയിലെ താരമായി മാറിയിരിക്കുകയാണ് Samsung galaxy M53 5G സ്മാർട്ട്ഫോണുകൾ. ഈ ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.

6.7 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും 1080×2400 പിക്സൽ റെസലൂഷനും നൽകിയിട്ടുണ്ട്. മീഡിയടെക് ഡൈമൻസിറ്റി 900 പ്രോസസറുകളിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5000 എംഎഎച്ചാണ് ബാറ്ററി ലൈഫ്.

Also Read: ‘ജയരാജൻ തള്ളിയാൽ കേസില്ല’, പോലീസിന്റെ ഇരട്ടത്താപ്പ് പുറത്ത്: പ്രതിഷേധവുമായി കോൺഗ്രസ്‌

108 മെഗാപിക്സൽ മെയിൻ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ, 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവ നൽകിയിട്ടുണ്ട്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന്റെ വില 26,499 രൂപയാണ്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 28,499 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button