News

സി.പി.ഐ.എം കൊടി കത്തിച്ചതിന് പിന്നാലെ സൈബർ ആക്രമണം: പരാതിയുമായി വീണ എസ് നായർ

കെ.പി.സി.സി ഓഫീസിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു അനന്തകൃഷ്ണന്‍ സി.പി.ഐ.എം കൊടി കത്തിച്ചത്.

തിരുവനന്തപുരം: സി.പി.ഐ.എം പതാക കത്തിച്ചുള്ള പ്രതിഷേധത്തിന് പിന്നാലെ, ഇടത് പ്രൊഫൈലുകളിൽ നിന്നും സൈബർ ആക്രമണം നേരിടുന്നുവെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് വീണ എസ്. നായർ. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാണിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിരിക്കുകയാണ് വീണ. കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ നടന്ന സി.പി.ഐ.എം പ്രവർത്തകരുടെ വ്യാപക ആക്രമണത്തിന് പിന്നാലെയാണ് വീണ എസ് നായർ അടക്കമുള്ള കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരും സി.പി.ഐ.എം കൊടി പരസ്യമായി കത്തിച്ചത്. ഇതോടെയാണ് സൈബർ ആക്രമണം രൂക്ഷമായത്.

Read Also: ഹോട്ടൽ ഉടമയെ വധിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

സി.പി.ഐ.എം കൊടി കത്തിച്ച് പ്രതിഷേധിച്ച കെ.എസ്‌.യു ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെയും ആക്രമണം നടന്നു. അക്രമി സംഘം വീടിന് നേരെ ബിയര്‍ കുപ്പി എറിഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഡി.വൈ.എഫ്‌.ഐ- സി.പി.ഐ.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് അനന്തകൃഷ്ണന്‍ ആരോപിച്ചു. കെ.പി.സി.സി ഓഫീസിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു അനന്തകൃഷ്ണന്‍ സി.പി.ഐ.എം കൊടി കത്തിച്ചത്. ഇതിന് പിന്നാലെ, അനന്തകൃഷ്ണന് നേരെ വ്യാപക സൈബര്‍ പ്രചാരണം നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button