KeralaLatest NewsNewsTechnology

കേരള പോലീസ്: ബിസേഫിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു

സ്കാം അല്ലെങ്കിൽ സ്പാം കോളുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ഡാറ്റാബേസുകൾ ബിസേഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

കേരള പോലീസിന് കീഴിലുള്ള സൈബർ പ്ലാറ്റ്ഫോമായ ബിസേഫിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. സൈബർ സുരക്ഷ ഉറപ്പു വരുത്തുക, കുറ്റകൃത്യങ്ങൾ തടയുക, സൈബർ സുരക്ഷയെക്കുറിച്ച് ബോധവൽക്കരണം നടത്തുക തുടങ്ങി നിരവധി ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സൈബർഡോം ബിസേഫ് വികസിപ്പിച്ചത്. ബിസേഫിലെ പുതിയ ഫീച്ചറുകൾ പരിചയപ്പെടാം.

സ്കാം അല്ലെങ്കിൽ സ്പാം കോളുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ഡാറ്റാബേസുകൾ ബിസേഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംശയകരമായ നമ്പറുകൾ ഈ ഡാറ്റാബേസിൽ സേർച്ച് ചെയ്യാൻ കഴിയും. കൂടാതെ, പ്രസ്തുത നമ്പർ ബ്ലോക്കും ചെയ്യാം.

Also Read: വസ്ത്രം ശരിയായ രീതിയിൽ ധരിക്കാത്ത സ്ത്രീകൾ മൃഗത്തെപ്പോലെയാണ്: പോസ്റ്ററുകളുമായി താലിബാൻ

ഫോണുകളിലേക്ക് ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ എത്രത്തോളം സുരക്ഷിതമാണെന്നും നമ്മൾ ആപ്പുകൾക്ക് ഏതൊക്കെ തരത്തിലുള്ള പെർമിഷനുകളാണ് നൽകുന്നതെന്നറിയാൻ ബിസ്കാൻ ഫീച്ചർ ഉപയോഗിക്കാം. പ്ലേസ്റ്റോറിൽ ലഭ്യമാകുന്ന രണ്ടു ലക്ഷത്തിലധികം ആൻഡ്രോയ്ഡ് ആപ്പുകൾ ബിസ്കാൻ ഡാറ്റാബേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സൈബർ തട്ടിപ്പുകളും സുരക്ഷാ വിഷയങ്ങളും സംബന്ധിച്ച വെബിനാറുകൾ ലഭിക്കാൻ ബിസേഫ് ടോക്സ് ഫീച്ചർ സഹായിക്കും. പ്രതിമാസം വ്യത്യസ്തതരം വെബിനാറുകളാണ് സംഘടിപ്പിക്കുന്നത്.

മൊബൈൽ ഡിവൈസിന്റെ ആധികാരികത തിരിച്ചറിയാൻ സഹായിക്കുന്ന ഫീച്ചറാണ് ഐഎംഇഐ സേർച്ച്. മോഷ്ടിക്കപ്പെട്ട ഫോണുകളുടെ ഐഎംഇഐ നമ്പറുകൾ ഈ ഡാറ്റാബേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പർ സേർച്ച് ഡിവൈസിന്റെ ആധികാരികത തിരിച്ചറിയാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button