KeralaLatest NewsNews

ഇന്ന് എവിടേയ്ക്കും യാത്രചെയ്യാന്‍ 5 രൂപ മാത്രം: കൊച്ചി മെട്രോ അഞ്ച് വയസ് പിന്നിടുമ്പോൾ…

ഇലക്ട്രിക് ബസുകളെ കൂട്ടിയിണക്കിയുള്ള മെട്രോയുടെ ഫീഡര്‍ സര്‍വീസുകള്‍ക്കും ലഭിക്കുന്നതും മികച്ച പ്രതികരണം.

കൊച്ചി: വികസനത്തിന്റെ ചുവടുവെപ്പായ കൊച്ചി മെട്രോയ്ക്ക് ഇന്നേക്ക് അഞ്ച് വയസ്. മെട്രോ ഡേ ആയി ആചരിക്കുന്ന ഇന്ന് മെട്രോയില്‍ എവിടേയ്ക്കും യാത്രചെയ്യാന്‍ അഞ്ച് രൂപ മാത്രമാണ് ചെലവ്. സംസ്ഥാനത്ത് പരിചിതമല്ലാത്ത പുത്തന്‍ ഗതാഗത സംസ്കാരത്തിനാണ് മെട്രോ തുടക്കം കുറിച്ചത്.

മാറ്റത്തിന്‍റെ അതിവേഗ ട്രാക്കില്‍ കൊച്ചി നഗരവും മെട്രോയ്ക്കൊപ്പം മുന്നേറി. കോവിഡ് കാലത്തെ പ്രതിസന്ധികള്‍ മറികടന്ന് യാത്രക്കാരുടെ എണ്ണത്തിലും മെട്രോ അഞ്ചാം വര്‍ഷം റെക്കോര്‍ഡ് നേട്ടത്തിലേക്ക് നീങ്ങുകയാണ്. ആലുവയില്‍ നിന്ന് നഗരത്തിലൂടെ 25കിലോമീറ്റര്‍ നീളുന്ന മെട്രോ അധികം താമസിയതെ തൃപ്പൂണിത്തുറയിലേക്കും നീളും. പുതിയ രണ്ട് സ്റ്റേഷനുകള്‍ ഈ മാസം യാഥാര്‍ഥ്യമാകും. നിലവില്‍, ഏഴുപതിനായിരം യാത്രക്കാര്‍ മെട്രോയെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. കൂടുതല്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ച് മെട്രോയെ കൂടുതല്‍ ജനകീയമാക്കുകയാണ് ലക്ഷ്യം.

Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ

എന്നാൽ, മെട്രോയുടെ കുതിപ്പിന്‍റെ അഞ്ചാംവര്‍ഷം കൊച്ചിക്കാരും ആഘോഷമാക്കുകയാണ്. ഇലക്ട്രിക് ബസുകളെ കൂട്ടിയിണക്കിയുള്ള മെട്രോയുടെ ഫീഡര്‍ സര്‍വീസുകള്‍ക്കും ലഭിക്കുന്നതും മികച്ച പ്രതികരണം. അഞ്ചാം വാര്‍ഷികത്തില്‍ വാട്ടര്‍ മെട്രോ കൂടി സാധ്യമാക്കുകയാണ് കെ.എം.ആര്‍.എല്‍ ലക്ഷ്യമിടുന്നത്. കേരളത്തിന് പുത്തനുണർവ് നൽകാൻ വാട്ടര്‍ മെട്രോയും ജില്ലയിൽ കുതിച്ചു തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button