Latest NewsNewsInternational

ജനങ്ങൾ ദയവ് ചെയ്ത് ചായ കുടി കുറയ്ക്കണം, സർക്കാർ സാമ്പത്തികമായ ബുദ്ധിമുട്ടിലെന്ന് പാക് മന്ത്രി

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ജനങ്ങൾ ചായ കുടി കുറയ്ക്കണമെന്ന നിർദ്ദേശവുമായി ഫെഡറല്‍ ആസൂത്രണ വികസന മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍ രംഗത്ത്. തേയിലയുടെ ഇറക്കുമതി സര്‍ക്കാരിന് അധിക സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും, രാജ്യത്തെ ദാരിദ്ര്യത്തിലേക്ക് നയിക്കാതിരിക്കാൻ ചായ ഉപഭോഗം കുറച്ച്‌ ജനങ്ങള്‍ സഹകരിക്കണമെന്നുമായിരുന്നു അഹ്‌സന്‍ ഇഖ്ബാലിന്റെ നിർദ്ദേശം.

Also Read:രാജ്യം ശക്തി പ്രാപിക്കുന്നതിൽ ആർക്കാണ് ഭയം? ഡിമോളിഷ് ഇന്ത്യ, സപ്ലിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യമെന്തിന്? ജിജി നിക്‌സൺ

‘കടം വാങ്ങിയാണ് നമ്മൾ തേയില വാങ്ങുന്നത്. പാകിസ്ഥാനികള്‍ക്ക് അവരുടെ ചായ ഉപഭോഗം പ്രതിദിനം ‘ഒന്നോ രണ്ടോ കപ്പ്’ കുറയ്ക്കാന്‍ കഴിയും. ഇത് രാജ്യത്തിന്റെ പുരോഗതിയ്ക്ക് സഹായമാകും’, അഹ്‌സന്‍ ഇഖ്ബാൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, നിലവിൽ പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നത്. ഇത് ഭക്ഷ്യ, വാതകം, എണ്ണ എന്നിവയുടെ വില വര്‍ദ്ധനവിനും കാരണമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button