Latest NewsUAENewsInternationalGulf

മെട്രോ മേഖലയിലെ അനധികൃത പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി ആർടിഎ

ദുബായ്: മെട്രോ പാർക്കിങ് പ്രദേശത്തും സമീപ പ്രദേശങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ദുബായ്. ആർടിഎയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ദുബായ് റെയിൽവേയുടെ 90 കിലോമീറ്റർ പ്രദേശം സംരക്ഷിത മേഖലയാണെന്നും ഇവിടങ്ങളിൽ അനധികൃത പാർക്കിങ് പാടില്ലെന്നുമാണ് അധികൃതർ നൽകുന്ന നിർദ്ദേശം.

Read Also: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ചതായി പരാതി

മെട്രോ ട്രെയിൻ പാതയിലെ തൂണുകൾക്കു സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇത്തരത്തിൽ പാർക്ക് ചെയ്ത 400 വാഹനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി നൽകാത്ത 17 വാഹനങ്ങൾ പിടിച്ചെടുത്തെന്നും അധികൃതർ ചൂണ്ടിക്കാട്ടി. അനധികൃത പാർക്കിംഗിനെതിരെ ബോധവത്കരണം നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: പ്രവാസികൾക്ക് ഇനി മുതൽ സഹോദരങ്ങളെ സന്ദർശക വിസയിൽ രാജ്യത്തെത്തിക്കാം: തീരുമാനവുമായി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button