Latest NewsNewsIndia

ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ ദേശഭക്തി ആരും ചോദ്യം ചെയ്യില്ല: വിശാല്‍ ദദ്‌ലാനിയെ പ്രശംസിച്ച് ശശി തരൂര്‍

ഇന്ത്യയിലെ വികൃതമാക്കപ്പെട്ട രാഷ്ട്രീയം നമ്മെ പിരിച്ചു. ചെറിയ വിഭാഗങ്ങളാക്കി.

ന്യൂഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലീം വിഭാഗത്തിന്റെ ദേശഭക്തി ആരും ചോദ്യം ചെയ്യില്ല എന്ന സംഗീതജ്ഞന്‍ വിശാല്‍ ദദ്‌ലാനിയുടെ പ്രസ്‌താവനയിൽ പ്രശംസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നിശബ്ദതയെ ഭേദിക്കുന്ന ഭൂരിപക്ഷത്തിൻറെ ശബ്ദമാണ് വിശാലിന്റെ പ്രതികരണമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

‘ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലീം വിഭാഗത്തിന്റെ ദേശഭക്തി ആരും ചോദ്യം ചെയ്യില്ല. എല്ലാവരും ഒരു കുടുംബമാണ്’- എന്നാണ് വിശാല്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് അദ്ദേഹം ശബ്ദമുയര്‍ത്തിയതെന്ന് ശശി തരൂര്‍ പറഞ്ഞു. വിശാലിന്റെ ട്വീറ്റും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

Read Also: ഫേസ്ബുക്ക് വഴി കാമുകിമാരുടെ പ്രളയം, മോഷണത്തിന് പോകുന്നത് കാമുകിയേയും കൂട്ടി: റിയാദിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍

‘ഇന്ത്യയിലെ വികൃതമാക്കപ്പെട്ട രാഷ്ട്രീയം നമ്മെ പിരിച്ചു. ചെറിയ വിഭാഗങ്ങളാക്കി. ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവര്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്. അവരെ ജയിക്കാന്‍ അനുവദിക്കരുത്. ഇന്ത്യന്‍ ഹിന്ദുക്കളിലെ ഭൂരിപക്ഷത്തിന് വേണ്ടി ഞാന്‍ ഇക്കാര്യം ഇന്ത്യന്‍ മുസ്ലിംകളോട് പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെ കാണുകയും കേള്‍ക്കുകയും സ്‌നേഹിക്കുകയും മനസുകൊണ്ട് നിധി പോലെ കാക്കുകയും ചെയ്യുന്നു. നിങ്ങളുടെ വേദന ഞങ്ങളുടെ വേദനയാണ്. നിങ്ങളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നില്ല, നിങ്ങളുടെ സ്വത്വം ഇന്ത്യക്കോ മറ്റേതെങ്കിലും മതത്തിനോ ഭീഷണിയുമല്ല, നമ്മള്‍ ഒരു രാജ്യമാണ്. ഒരു കുടുംബമാണ്’- വിശാല്‍ ദദ്‌ലാനി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button