KasargodNattuvarthaLatest NewsKeralaNews

സിപിഐ നേതാവ് വെടിയേറ്റ് മരിച്ച സംഭവം : പ്രതി പൊലീസിൽ കീഴടങ്ങി

കരിച്ചേരിയിലെ 28കാരനായ ശ്രീഹരിയാണ് ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്

കാസര്‍​ഗോഡ്: ബേക്കൽ കരിച്ചേരിയില്‍ സിപിഐ നേതാവ് എ മാധവന്‍ നമ്പ്യാര്‍ വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസില്‍ കീഴടങ്ങി. കരിച്ചേരിയിലെ 28കാരനായ ശ്രീഹരിയാണ് ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കാട്ടുപന്നിയെ കുടുക്കാനായി വെച്ച തോക്കിൽ നിന്ന് വെടിയേറ്റ് രക്തം വാർന്നാണ് മാധവൻ നമ്പ്യാർ ​ഗുരുതരാവസ്ഥയിലായത്. ഈ കെണി വെച്ചത് ശ്രീഹരിയാണ്. തോക്ക് തൊട്ടടുത്ത പുഴയിലെറിഞ്ഞെന്ന് ശ്രീഹരി പൊലീസിന് മൊഴി നൽകി.

Read Also : വന്യമൃഗങ്ങളെ തുരത്താൻ സൂക്ഷിച്ച ഓലപ്പടക്കം പൊട്ടിത്തെറിച്ചു : ആദിവാസി യുവാവിന് പരിക്ക്

തോക്കിൽ നിന്ന് വലത് കാൽമുട്ടിന് വെടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുന്ന മാധവന്‍ നമ്പ്യാരെ വൈകിയാണ് കണ്ടത്. തുടർന്ന്, മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.

സിപിഐ കരിച്ചേരി ബ്രാഞ്ച് മുന്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മുന്‍ അംഗവുമാണ് മരിച്ച മാധ്യന്‍ നമ്പ്യാര്‍. സംഭവവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ബേക്കല്‍ പൊലീസ് പനയാലിലെ ശ്രീഹരിക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button