Latest NewsNewsInternational

റഷ്യയുടെ സൈനിക നടപടി ‘ജീവന്റെ നാഴികക്കല്ല്’ ആയി മാറി: ലോകരാജ്യങ്ങളോട് വ്‌ളാഡിമിർ പുടിൻ

ഇന്ധന വിലയിലെ വർദ്ധന മൂലം അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ അഭിമുഖീകരിച്ചു.

മോസ്‌കോ: യുക്രൈൻ- റഷ്യൻ യുദ്ധമാണ് ആഗോള സാമ്പത്തിക പ്രശ്‌നങ്ങൾക്ക് കാരണമെന്ന ലോകരാജ്യങ്ങളുടെ വിലയിരുത്തലിന് മറുപടിയുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.
പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ തെറ്റുകൾ മറയ്ക്കാൻ ഈ സാഹചര്യം ഉപയോഗിക്കുന്നുണ്ടെന്നും പുടിൻ വിമർശിച്ചു. റഷ്യക്കു നേരെ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കെതിരെ രാജ്യം പിടിച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ആഗോളതലത്തിൽ വിലക്കയറ്റത്തിനും, പണപ്പെരുപ്പത്തിനും, ഇന്ധനവില വർദ്ധനക്കും, ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവിനുമുള്ള കാരണം യു.എസ് ഭരണകൂടത്തിന്റെയും യൂറോപ്യൻ ഭരണകൂടത്തിന്റെയും സാമ്പത്തിക നയങ്ങളിലെ പിഴവുകളാണ്. ഡോൺബാസിൽ കഴിഞ്ഞ വർഷം ഞങ്ങളുടെ സൈനിക ഇടപെടൽ ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ ഊർജ്ജ നിരക്ക് ഉയർന്നിരുന്നു. യൂറോപ്പിന്റെ പരാജയപ്പെട്ട ഊർജ്ജ നയത്തിന്റെ ഫലമാണ് വിലക്കയറ്റം’ സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ ടെലിവിഷനിലൂടെ നൽകിയ പ്രസംഗത്തിൽ പുടിന്റെ പറഞ്ഞു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിയ പാശ്ചാത്യ രാജ്യങ്ങൾക്ക് റഷ്യയുടെ സൈനിക നടപടി ‘ജീവന്റെ നാഴികക്കല്ല്’ ആയി മാറിയെന്നും അദ്ദേഹം പ്രതികരിച്ചു.

Read Also: ‘ശബ്ദരേഖയുള്ള ഫോൺ ഓഫീസിലില്ലെന്ന് സ്വപ്ന, ഫോൺ കൊണ്ടുവരാൻ ആള് പോയിട്ടുണ്ട്’: സ്വപ്ന സുരേഷ്

‘ഇന്ധന വിലയിലെ വർദ്ധന മൂലം അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ അഭിമുഖീകരിച്ചു. ഈ വർഷം രാജ്യത്തെ പണപ്പെരുപ്പം 11 ശതമാനം കവിയുമെന്ന് ബ്രിട്ടൻ പ്രവചിക്കുന്നു. സൈനിക നടപടികളും മോസ്‌കോയിൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളും റഷ്യയിൽ നിന്നും യുക്രെയ്നിൽ നിന്നുമുള്ള ധാന്യങ്ങളുടെ വിതരണത്തെ തടസ്സപ്പെടുത്തി. ഇതിന്റെ ഫലമായി ഭക്ഷ്യവില ഉയർന്നു. റഷ്യയെ സാമ്പത്തികമായും വ്യാപാരപരമായും മറ്റ് രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ വിച്ഛേദിച്ചിട്ടും യൂറോപ്പും അമേരിക്കയും റഷ്യയേക്കാൾ കൂടുതൽ ദുരിതം അനുഭവിക്കുന്നുണ്ട്’- പുടിൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button