Latest NewsKerala

കളിക്കുന്നതിനിടയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: കളിക്കുന്നതിനിടയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വയക്കര കൂടത്തിലെ ലത്തീഫ് ചേക്കന്റികത്ത് – സമീറ ദമ്പതികളുടെ മകള്‍ റിഫ ഫാത്തിമ (11) യാണ് മരിച്ചത്. കുഴഞ്ഞുവീണയുടൻ കണ്ണൂർ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിക്ക് മുൻപ് എന്തെങ്കിലും അസ്വസ്ഥതകൾ ഉള്ളതായി റിപ്പോർട്ടുകളില്ല. വയക്കര ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഖബറടക്കം വയക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സഹോദരി: റിസ് ഫാത്തിമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button