Latest NewsNewsIndia

അ​ഗ്നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തം: യോഗം വിളിച്ച് പ്രതിരോധ മന്ത്രി

രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് പ്രതിരോധ മന്ത്രി വിഷയത്തിൽ യോ​ഗം ചേരുന്നത്.

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതിയായ അ​ഗ്നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കവെ വസതിയിൽ യോ​ഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. കര, നാവിക, വ്യോമ സേനാ മേധാവിമാർ യോ​ഗത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചും പ്രതിഷേധം തണുപ്പിക്കുന്നത് സംബന്ധിച്ചും യോ​ഗത്തിൽ ചർച്ച നടക്കും. രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് പ്രതിരോധ മന്ത്രി വിഷയത്തിൽ യോ​ഗം ചേരുന്നത്.

Read Also: പന്ത്രണ്ട് കേന്ദ്രങ്ങളിൽ സേവ ക്യാമ്പ്: പാസ്പോർട്ട് സേവനങ്ങളുമായി ഇന്ത്യൻ കോൺസുലേറ്റ്

അതേസമയം, രാജ്യത്തെ പൊതുമുതലിൽ വൻ നാശനഷ്ടം. ബിഹാറിൽ നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തിൽ റെയിൽവേക്ക് നഷ്ടമായത് 700 കോടി. പ്രക്ഷോഭകർ നടത്തിയ ആക്രമണത്തിലും തീ വെപ്പിലുമാണ് റെയിൽവേ വകുപ്പിന് നാശനഷ്ടം സംഭവിച്ചത്. എന്നാൽ, നാശ നഷ്ടങ്ങളുടെ അന്തിമ കണക്ക് പുറത്തു വന്നിട്ടില്ല. ഏകദേശം 700 കോടിയുടെയടുത്താണ് റെയിൽവേക്ക് വന്നിരിക്കുന്ന നഷ്ടമെന്നാണ് ഈസ്റ്റ് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ വിരേന്ദ്ര കുമാർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button