Latest NewsNewsIndia

രാജ്യതലസ്ഥാനത്ത് ഇന്ന് സത്യാഗ്രഹം: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് പിന്തുണയുമായി കോൺഗ്രസ്

സമരത്തില്‍ എം.പിമാരും പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുക്കും.

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ യുവാക്കള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡല്‍ഹിയില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് നേതൃത്വം അറിയിച്ചു. ജന്തര്‍മന്തറില്‍ രാവിലെ പതിനൊന്ന് മണിക്കാണ് സത്യാഗ്രഹസമരം ആരംഭിക്കുന്നത്. സമരത്തില്‍ എം.പിമാരും പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുക്കും. മുന്‍ സൈനിക ഉദ്യോഗസ്ഥരടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

Read Also: കലമാനെ കറിവച്ചു കഴിച്ചു: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി

അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെ യുവാക്കള്‍ പ്രതിഷേധത്തിലായതിനാല്‍ തന്റെ 52ാം ജന്മദിനമായ ഞായറാഴ്ച ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് രാഹുല്‍ ഗാന്ധി എം.പി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ യുവാക്കള്‍ ദുഃഖത്തിലാണെന്നും അവര്‍ തെരുവുകളില്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണെന്നും അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തകര്‍ നില്‍ക്കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button