Latest NewsKeralaNews

 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ: അഭിമുഖം ജൂൺ 22 ന്

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ജൂൺ 22 ന് രാവിലെ 10.30 ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരത്തെ കേന്ദ്രഓഫീസിൽ അഭിമുഖം നടക്കും.

Read Also: മുംബൈയിൽ എത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട 4 സ്ഥലങ്ങൾ

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, സംവരണാനുകൂല്യം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ശമ്പളം: 32,560 രൂപ. പ്രായപരിധി 35 വയസ്. എസ്. സി, എസ്. ടി വിഭാഗത്തിന് പ്രായപരിധിയിൽ 5 വർഷത്തെ ഇളവനുവദിക്കും. ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംവരണ തത്വങ്ങൾ പാലിച്ചുകൊണ്ടായിരിക്കും നടത്തുക. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരുവർഷമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://www.keralabhashainstitute.org/.

Read Also: തുടർച്ചയായി കൺകുരു വരുന്നുണ്ടോ? നിസാരമായി കാണരുത്

shortlink

Related Articles

Post Your Comments


Back to top button