Latest NewsIndiaNews

യുവാക്കളുടെ സൈനികസേവനമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്ന അഗ്നിപഥ് പദ്ധതിയുടെ റിക്രൂട്ട്‌മെന്റ് തിയതികളായി

അഗ്നിപഥ് പദ്ധതിയിലേയ്ക്കുള്ള റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ച് കര,വ്യോമ നാവിക സേനാ വിഭാഗങ്ങള്‍

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധ സമരങ്ങള്‍ നടക്കുന്നതിനിടെ റിക്രൂട്ട്‌മെന്റ് തിയതികള്‍ പ്രഖ്യാപിച്ച് കര,വ്യോമ നാവിക സേനാ വിഭാഗങ്ങള്‍. കരസേനയിലെ റിക്രൂട്ട്മെന്റ് വിജ്ഞാപനം തിങ്കളാഴ്ചയിറങ്ങും. ഓഗസ്റ്റ് പകുതിയോടെ ആദ്യ റിക്രൂട്ട്മെന്റ് റാലി നടക്കുമെന്നും സൈനികകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി വ്യക്തമാക്കി.

Read Also: ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുത്ത് ഐഎസ് ഭീകരര്‍

കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലുമായി പരിശീലനം തുടങ്ങും. വ്യോമസേനയില്‍ അഗ്നിപഥ് രജിസ്ട്രേഷന്‍ ജൂണ്‍ 24-നാണ്. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബര്‍ 30-ന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ പത്തിന് നടക്കും.

നാവികസേനയില്‍ ജൂണ്‍ 25-നായിരിക്കും റിക്രൂട്ട്മെന്റ് പരസ്യം നല്‍കുക. നാവികസേനയിലും ഓണ്‍ലൈന്‍ പരീക്ഷ ഒരു മാസത്തിനുള്ളില്‍ത്തന്നെ നടക്കും. നവംബര്‍ 21-ന് നാവികസേനയില്‍ പരിശീലനം തുടങ്ങും. അഗ്നിപഥ് പദ്ധതി വഴി കപ്പലുകളിലേക്കും വനിതകളെ നിയമിക്കും. വനിതകളെ സെയിലര്‍മാരായി നിയമിക്കുമെന്നാണ് വിവരം.

സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാന ലക്ഷ്യം. 65 ശതമാനം പേര്‍ 35 വയസിന് താഴെയുള്ള രാജ്യത്ത് സേനയും ചെറുപ്പമാകണം. കാര്‍ഗില്‍ യുദ്ധ ശേഷം തുടങ്ങിയ ചര്‍ച്ചയാണിതെന്ന് സേന വ്യക്തമാക്കി. 46,000 പേരെ എടുക്കുന്നത് പ്രതിവര്‍ഷം മാത്രമാണ്. പിന്നീടത് പ്രതിവര്‍ഷം 60,000 മുതല്‍ 1.25 ലക്ഷം വരെയാകും. രണ്ട് വര്‍ഷമായി റിക്രൂട്ട്മെന്റ് നടന്നിട്ടില്ലാത്തതിനാല്‍ പദ്ധതിയ്ക്ക് നല്ല അവസരമാണെന്ന് സൈനികകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button