Latest NewsNewsMobile PhoneTechnology

റെഡ്മി 10 നോട്ട് സീരീസിലെ ഈ സ്മാർട്ട്ഫോണുകളുടെ വില വെട്ടിക്കുറച്ചു

റെഡ്മി നോട്ട് 10 എസ് കഴിഞ്ഞ വർഷമാണ് കമ്പനി പുറത്തിറക്കിയത്

റെഡ്മി നോട്ട് 10 എസ് സ്മാർട്ട്ഫോണിന്റെ വില വെട്ടിക്കുറച്ചു. ഈ സ്മാർട്ട്ഫോണിന്റെ 2 വേരിയന്റുകൾ ഇനി കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഷവോമിയുടെ റെഡ്മി ബ്രാൻഡിന് കീഴിലുള്ള റെഡ്മി നോട്ട് 10 എസ് കഴിഞ്ഞ വർഷമാണ് കമ്പനി പുറത്തിറക്കിയത്.

6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന് 2,000 രൂപയുടെ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വേരിയന്റിന്റെ യഥാർത്ഥ വില 14,999 രൂപയാണ്. പുതുക്കിയ നിരക്ക് പ്രകാരം, 12,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന് 1,000 രൂപയുടെ വിലക്കുറവാണ് ലഭിക്കുന്നത്. ഇതോടെ, 14,999 രൂപയ്ക്ക് ഈ വേരിയന്റ് സ്വന്തമാക്കാം. ഷാഡോ ബ്ലാക്ക്, ഫോറസ്റ്റ് വൈറ്റ്, ഡീപ്പ് സീ ബ്ലൂ, കോസ്മിക് പര്‍പ്പിള്‍ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

Also Read: മുഖം സുന്ദരമാക്കാൻ ചെറുനാരങ്ങ!

shortlink

Related Articles

Post Your Comments

Related Articles


Back to top button