Latest NewsKeralaNattuvarthaNews

മുഖ്യമന്ത്രിയ്ക്കെതിരെയുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ഇ.ഡിയുടെ ഡല്‍ഹി ഓഫീസ് നേരിട്ട് പരിശോധിക്കും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കും മറ്റു പ്രമുഖർക്കും എതിരെയുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ഇ.ഡിയുടെ ഡല്‍ഹി ഓഫീസ് നേരിട്ട് പരിശോധിക്കുമെന്ന് റിപ്പോർട്ട്‌. കേസിൽ കൂടുതൽ വ്യക്തത വരുത്താൻ സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും, പ്രതികളുടെ കാര്യത്തിൽ വ്യക്തത വരുത്തുമെന്നും ഇ.ഡി അറിയിച്ചിട്ടുണ്ട്.

Also Read:രഞ്ജി ട്രോഫി: കലാശപ്പോരിനൊരുങ്ങി മുംബൈയും മധ്യപ്രദേശും

മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സി.എം രവീന്ദ്രന്‍, നളിനി നെറ്റോ ഐ.എ.എസ്, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുന്‍ മന്ത്രി കെ.ടി ജലീല്‍ എന്നിവര്‍ക്ക് സ്വർണ്ണക്കടത്ത് കേസിൽ നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി.

അതേസമയം, കോടതിയിൽ സ്വപ്ന നൽകിയ മൊഴിയും കേസിന്റെ തുടക്കത്തിൽ ഇ.ഡിയ്ക്ക് നൽകിയ മൊഴിയും വ്യത്യസ്തമായിരുന്നു. ഇതിനെ തുടർന്നാണ് കോടതിയിൽ നൽകിയ മൊഴി ഇ.ഡിയ്ക്കും നൽകാൻ സ്വപ്ന തയ്യാറായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button